ആലപ്പുഴയിലും പച്ച പതാക ഉയർത്തണ്ട എന്ന് ലീഗിന് കർശന നിർദേശം; അമർഷവുമായി നേതാക്കൾ

വയനാടിന് പിന്നാലെ ആലപ്പുഴയിലും വ്യാപകമായി പച്ച പതാക ഉയർത്തണ്ട എന്ന് ലീഗിന് കർശന നിർദേശം. പേരിനു മാത്രം ഒരു പതാക അനുവദിച്ചു. ഇതിനെതിരെ ലീഗ് നേതാക്കൾ തങ്ങളുടെ അമർഷം രേഖപ്പെടുത്തിയിരുന്നു. മാത്രമല്ല പ്രതിഷേധ സൂചകമായി ജില്ലാ പ്രസിഡന്റെ അടക്കം പ്രധാന നേതാക്കൾ കെ സി വേണുഗോപാലിന്റെ പ്രകടനത്തിൽ നിന്നും ഭാഗികമായി വിട്ടുനിന്നു.

കോൺഗ്രസിന്റെ പ്രധാന ഘടകക്ഷി ആയ ലീഗിനെ അവരുടെ പതാക പോലും പിടിക്കാൻ അനുവദിക്കാതെയാണ് ആലപ്പുഴയിലും പത്രികാ സമർപ്പണത്തിന് പ്രകടനമായി കോൺഗ്രസ് നേതാക്കൾ എത്തിയത്. ഇതിനിടയിൽ കോൺഗ്രസിന്റെ മറ്റു കലാകക്ഷികളുടെ പതാകകളും പ്രവർത്തകർ പിടിക്കുന്നുണ്ടായിരുന്നു. ലീഗിന്റെ പതാകയോട് മാത്രം കോൺഗ്രസ് നേതൃത്വം കാണിക്കുന്ന ഈ വിവേചനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ലീഗ് പ്രവർത്തകർക്കും നേതാക്കൾക്കും ഇടയിലുള്ളത്. ഇതിന്റെ ഭാഗമായാണ് രാവിലെ നടന്ന പ്രകടനത്തിൽ നിന്നും ലീഗ് നേതാക്കൾ വിട്ടുനിന്നത്.

ALSO READ:ടിടിഇ കൊല്ലപ്പെട്ട സംഭവം: ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ റെയില്‍വേ മന്ത്രാലയത്തിന് കത്തയച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

കളക്ടറേറ്റിൽ നടന്ന പത്രിക സമർപ്പണത്തിൽ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ കൂടിയായ ലീഗ് ജില്ലാ പ്രസിഡന്റ് നസീർ പങ്കെടുത്തത്. തീവ്രവാദത്തിന്റെ പേരിൽ നിരോധിച്ച സംഘടനകൾ പോലും കൊടിയുമായി പ്രകടനത്തിൽ പങ്കെടുത്തിട്ടും ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ പോലും പങ്കാളിയായ ലീഗിന്റെ പച്ച പതാകയ്ക്ക് കോൺഗ്രസ് അയിത്തം കൽപ്പിച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രവർത്തകർക്കിടയിൽ നിന്നും ഉയർന്നു വരുന്നത്. രഹസ്യമായി വോട്ടുവാങ്ങാം എന്നാൽ പരസ്യമായി യു ഡി എഫ് പ്രകടനത്തിന് പതാക പിടിക്കാൻ പാടില്ല എന്ന് പറയുന്നത് ലീഗിനെ അപമാനിക്കുന്നതിന് തുല്യമാണ് എന്നാണ് പ്രവർത്തകർ പറയുന്നത്.

ALSO READ: മഞ്ചേരിയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News