കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് നയത്തിനെതിരെ രാപ്പകല്‍ ധര്‍ണ

കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് നയത്തിനെതിരെയും കര്‍ഷക, തൊഴിലാളി അവകാശങ്ങള്‍ക്കുമായി രാപ്പകല്‍ ധര്‍ണ. സംയുക്ത തൊഴിലാളി സംഘടനകളും കിസാന്‍ മോര്‍ച്ചയും ഈ മാസം 26 മുതല്‍ 28വരെയാണ് രാജ്യവ്യാപകമായി രാജ്ഭവനുകള്‍ക്ക് മുന്നില്‍ ധര്‍ണ സംഘടിപ്പിക്കുന്നത്.

ഈ മാസം 26 മുതല്‍ 28വരെ രാജ്ഭവനുകള്‍ക്ക് മുന്നിലാണ് രാജ്യവ്യാപകമായി രാപ്പകല്‍ ധര്‍ണ സംഘടിപ്പിക്കുന്നത്. 21 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സംയുക്ത തൊഴിലാളി സംഘടനകളും കിസാന്‍ മോര്‍ച്ചയും സംഘടിപ്പിക്കുന്ന പ്രതിഷേധം. വിലക്കയറ്റം നിയന്ത്രിക്കുക, ഭക്ഷണസാധനങ്ങള്‍ക്കും മരുന്നുകള്‍ക്കും കാര്‍ഷിക ഉപകരങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ ജിഎസ്ടി പിന്‍വലിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും കേന്ദ്ര നികുതി ഒഴിവാക്കുക, ഭക്ഷ്യസുരക്ഷയും വിതരണവും ഉറപ്പാക്കുക തുടങ്ങീ ഒട്ടേറെ ആവശ്യങ്ങള്‍ സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്നു.

Also Read; നരേന്ദ്രമോദിക്കെതിരായ അപശകുന പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്

മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്ത്രീകള്‍ക്കും കായിക താരങ്ങള്‍ക്കും കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച റെയില്‍വേ കണ്‍സഷന്‍ പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്നു. എല്ലാവര്‍ക്കും വീട്, മിനിമം ശമ്പളം 26000 രൂപയാക്കി വര്‍ദ്ധിപ്പിക്കുക, വനസംരക്ഷണ നിയമങ്ങള്‍ ശക്തമാക്കുക, 2023 ല്‍ പാസാക്കിയ ദേശീയ ജൈവ വൈവിധ്യ നിയമഭേദഗതി പിന്‍വലിക്കുക, 2022ലെ വെദ്യുതി നിയമ ഭേദഗതി ബില്‍ പിന്‍വലിക്കുക, സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നത് നിര്‍ത്തിവയ്ക്കുക, വൈദ്യുതി മേഖലയിലെ സ്വകാര്യ വത്ക്കരണം അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങളും ഉയര്‍ത്തിയിട്ടുണ്ട്. കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതാക്കാന്‍ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, വിത്തുകള്‍ക്കും വൈദ്യുതിക്കും വെളളത്തിനും സബ്സിഡി നല്‍കുക, പ്രകൃതി ദുരന്തം വഴി നാശനഷ്ടം സംഭവിക്കുന്ന വിളകള്‍ക്ക് ഇന്‍ഷുറന്‍സ്, കര്‍ഷക സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകള്‍ പൂര്‍ണമായും പിന്‍വലിക്കുക, സമരത്തില്‍ ജീവന്‍ നഷ്ടപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുക, ക്ഷേമനിധിയില്‍പ്പെട്ട എല്ലാ നിര്‍മ്മാണതൊഴിലാളികള്‍ക്കും ഇഎസ്ഐ ആനുകൂല്യം നല്‍കുക തുടങ്ങീ 21 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News