കേന്ദ്രത്തിനെതിരായ ദില്ലിയിലെ സമരം; ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കേന്ദ്രത്തിനെതിരായ ദില്ലിയിലെ സമരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. മറ്റ് സംസ്ഥാനങ്ങളിലെ സമാന ചിന്താഗതിയുള്ള മുഖ്യമന്ത്രിമാരുടെ പിന്തുണയും മുഖ്യമന്ത്രി പിണറായി വിജയന്‍ തേടിയിട്ടുണ്ടെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Also Read:  ഗവർണറുടെ അഹങ്കാരത്തിന് മുന്നിൽ കേരളം തലകുനിക്കില്ല: മന്ത്രി വി ശിവൻകുട്ടി

കേന്ദ്രത്തിന്റെ നിലപാടുകള്‍ക്കെതിരായ ഒരു പൊതു പ്രതിഷേധമായി ഫെബ്രുവരി എട്ടിലെ പ്രതിഷേധം മാറും. ഇത് സമരമല്ല സമ്മേളനമാണ് എന്ന രീതിയിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത്. അത് അടിസ്ഥാനമില്ലാത്ത വാര്‍ത്തയാണ്. സമരം ശക്തമായ രീതിയില്‍ തന്നെ മുന്നോട്ടു കൊണ്ടുപോകും. ഇ ഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സുപ്രീംകോടതി ശക്തമായ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ഇത് കേന്ദ്ര ഏജന്‍സികളുടെ പ്രതികാര മനോഭാവം അംഗീകരിക്കുന്നതാണ് സുപ്രീംകോടതി നിലപാട്. ഇത് ഫലപ്രദമായ ഇടപെടലാണ്. മിക്ക സംസ്ഥാനങ്ങളിലും സംസ്ഥാന സര്‍ക്കാരും ഇ ഡിയും തമ്മില്‍ പോരാട്ടം നടക്കുന്നുണ്ട്. രാഷ്ട്രീയ താല്‍പര്യത്തോടെയുള്ള ഇടപെടലാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത് എന്നത് സുപ്രീംകോടതിയും അംഗീകരിച്ചുവെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News