മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടും പണിമുടക്ക്; ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സമരം രാഷ്ട്രീയ പ്രേരിതം!

ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് സമരം രാഷ്ട്രീയ പ്രേരിതം. സമരക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഗണനയിലാണെന്നത് മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പു നല്‍കിയവയാണ്. പണിമുടക്കിയുള്ള സമരത്തിന്റെ സാഹചര്യം എന്തെന്നതാണ് ഉയരുന്ന ചോദ്യം. ക്ഷാമബത്താ കുടിശ്ശിക കൊടുത്ത് തീര്‍ക്കുക, ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയോഗിക്കുക, ലീവ് സറണ്ടര്‍ അനുവദിക്കുക തുടങ്ങിയവയാണ് പണിമുടക്ക് സമരത്തിന്റെ പ്രധാന മുദ്രാവാക്യം. എന്നാല്‍ സമര പ്രഖ്യാപനത്തിന് മുമ്പേ തന്നെ ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചതാണ്.

ALSO READ: കൂത്താട്ടുകുളം നഗരസഭയുമായി ബന്ധപ്പെട്ട വിഷയം; സിപിഐഎം പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു

ക്ഷേമബത്ത കുടിശിക കൊടുത്തു തീര്‍ക്കുമെന്നും, ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയോഗിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. ചട്ടം 300 പ്രകാരം നിയമസഭയില്‍ നടത്തിയ പ്രസ്താവനയില്‍ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വാക്ക് പോലും മുഖവിലയ്‌ക്കെടുക്കാതെയാണ് ജോയിന്റ് കൗണ്‍സില്‍ കൂടി ഭാഗമായ ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള സമരം. അനാവശ്യ സമരത്തിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യം മാത്രമാണെന്നാണ് ഉയര്‍ന്ന വിമര്‍ശനം.

ALSO READ: മുംബൈയിൽ അപൂർവ്വ ആരാധകനെ കണ്ട അനുഭവം പങ്ക് വച്ച് പ്രശസ്ത ഗാനരചയിതാവ് രാജീവ് ആലുങ്കൽ

കൊവിഡ് കാലത്ത് പോലും ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങളും ശമ്പളവും ഒരു മുടക്കവും ഇല്ലാതെയാണ് സര്‍ക്കാര്‍ നല്‍കിയത്. കേന്ദ്രസര്‍ക്കാരിന്റെ അപ്രഖ്യാപന സാമ്പത്തിക ഉപരോധത്തിനിടയിലും ഏതെങ്കിലും തരത്തിലുള്ള മുടക്കവും ഇക്കാര്യത്തില്‍ ഉണ്ടായിട്ടുമില്ല. എന്നിട്ടും എന്തിനാണ് ഇങ്ങനെയൊരു പണിമുടക്ക് സമരം എന്നതാണ് ഉയരുന്ന ചോദ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News