ഗുസ്തി താരങ്ങളുടെ സമരം; പിന്തുണ പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാൾ സമരപ്പന്തലിൽ

ഏഴാം ദിവസവും തുടരുന്ന ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജന്തർമന്തറിലെ സമരപ്പന്തലിൽ എത്തി. രാജ്യത്തെ സ്നേഹിക്കുന്നവരെല്ലാം സമരത്തിനൊപ്പമുണ്ടാകും, എന്തുകൊണ്ടാണ് ബ്രിജ് ഭൂഷനെതിരെ നടപടി എടുക്കാത്തത്? ആം ആദ്മി പാർട്ടി പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾക്കൊപ്പമാണെന്നും ബിജെപിയിലുള്ള ആര് തെറ്റ് ചെയ്താലും അവരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും കെജ്രിവാൾ വ്യക്തമാക്കി.

ഞങ്ങളുടെ പ്രതിഷേധം മുന്നോട്ട് തന്നെയാണെന്നും ബ്രിജ് ഭൂഷനെ ജയിലിൽ അയയ്ക്കും വരെ സമരം തുടരുമെന്നും ജന്തർമന്തറിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഗുസ്തി താരം ബജ്‌റംഗ് പുനിയ പറഞ്ഞു. അതേസമയം, സുപ്രീംകോടതി ഇടപെട്ടതോടെയാണ് ബ്രിജ് ഭൂഷനെതിരെ ദില്ലി പൊലീസ് നടപടിയെടുത്തത്. ഇയാൾക്കെതിരെ രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത താരം നൽകിയ പരാതിയിൽ പോക്‌സോ നിയമപ്രകാരം രജിസ്റ്റർ ചെയ്തതാണ് ഒരു എഫ്ഐആർ. ശേഷിക്കുന്ന ആറ് പേരുടെ പരാതിയിലാണ് രണ്ടാമത്തേത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News