ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണിനെ അറസ്റ്റ ചെയ്യണമെന്നാവശ്യപെട്ടുള്ള ഗുസ്തി താരങ്ങളുടെ സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഗുസ്തി താരങ്ങള്‍. സമരത്തിന് പിന്തുണയുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അടക്കമുള്ളവര്‍ ഇന്നലെ സമര പന്തലില്‍ എത്തിയിരുന്നു.
ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടരുമ്പോഴും രാജിവയ്ക്കില്ലെന്ന നിലപാടിലാണ് ബ്രിജ് ഭൂഷണ്‍. ഗുസ്തിക്കാര്‍ക്ക് ഓരോ ദിവസവും ഓരോ ആവശ്യങ്ങളാണെന്നാണ് ബ്രിജ് ഭൂഷണ്‍ പറഞ്ഞത്. ഇതിനെതിരെ ഗുസ്തി താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ബ്രിജ് ഭൂഷണിനെ ശിക്ഷിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് ഗുസ്തി താരങ്ങള്‍ പറയുന്നു. ദില്ലി പൊലീസിനെതിരേയും ഗുസ്തി താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും അതിനോടുള്ള ദില്ലി പൊലീസിന്റെ സമീപനം ശരിയല്ലെന്നും താരങ്ങള്‍ പറയുന്നു.
അരവിന്ദ് കേജ്‌രിവാളിന് പുറമേ പ്രിിയങ്ക ഗാന്ധി, ബോക്‌സര്‍ വിജേന്ദര്‍ സിംഗ് എന്നിവര്‍ താരങ്ങള്‍ക്ക് പിന്തുണയറിയിച്ച് സമരപന്തലിലെത്തി. അതേസമയം, സമരപന്തലില്‍ എത്താന്‍ കഴിയാത്തവര്‍ സമൂഹമാധ്യമങ്ങളിലൂടെ പിന്തുണ അറിയിക്കണമെന്നും താരങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here