“സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ അനര്‍ഹമായികൈപ്പറ്റുന്നവര്‍ക്കെതിരെ കര്‍ശനമായ നിലപാട്” : എം വി ഗോവിന്ദന്‍ മാസ്റ്റര്‍

mv govindan master

സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ദുര്‍ബല വിഭാഗത്തിന് വേണ്ടിയുള്ളതാണെന്നും അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്കെതിരെ കര്‍ശനമായ നിലപാട് സ്വീകരിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തിലും പെന്‍ഷന്‍ മുടക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: സംഭാല്‍ സംഭവം ; അക്രമകാരികളെ പിടികൂടാനെന്ന പേരില്‍ ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ്

അതേസമയം കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തിന് ഒപ്പം തന്നെയെന്ന് അദ്ദേഹം വ്യക്തമാക്കി.

ALSO READ: വൈദ്യുതി ചോർച്ചയും ഇലക്ട്രിക്ക് ഷോക്കും ഒഴിവാക്കാം; വീട്ടിൽ ആർ സി സി ബി സ്ഥാപിക്കൂ

സിബിഐ അന്വേഷണത്തിന്റെ കാര്യത്തില്‍ കോടതിയാണ് തീരുമാനമെടുക്കേണ്ടത്. സിബിഐയെക്കുറിക്കുള്ള പാര്‍ട്ടിയുടെ പൊതു നിലപാടാണ് പറഞ്ഞത്. ഒപ്പം കേന്ദ്ര ഏജന്‍സികളെക്കുറിച്ചുള്ള പൊതുനിലപാടാണ് കഴിഞ്ഞദിവസം പറഞ്ഞത്. അത് നവീന്‍ ബാബുവിന്റെ കേസില്‍ മാത്രമുള്ള അഭിപ്രായമല്ല. സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here