മണിപ്പൂർ: മാപ്പു പറഞ്ഞ ബീരേൻ സിങിനെതിരെ വിമർശനം ശക്തം; പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാത്തത് എന്തെന്നും ചോദ്യം

മണിപ്പൂരിനോട് മാപ്പുപറഞ്ഞ ബീരേൻ സിങിനെതിരെ വിമർശനം ശക്തം. മണിപ്പൂർ സംഘർഷത്തിൽ ജനങ്ങളോട് മാപ്പ് പറയുന്നുവെന്നും ഈ വർഷം സംസ്ഥാനത്തുണ്ടായത് നിർഭാഗ്യകരമായ സംഭവങ്ങളാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. 2025 ൽ സ്ഥിതിഗതികൾ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബീരേൻ സിങ് കൂട്ടിച്ചേർത്തിരുന്നു. മണിപ്പൂരിലെ നൂറു കണക്കിന് വരുന്ന ജനങളുടെ ജീവനെടുത്ത കലാപങ്ങൾ തടയാൻ ഒന്നും ചെയ്യാതിരുന്ന ശേഷം മാപ്പു പറഞ്ഞത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

വിമർശനങ്ങൾ ശക്തമായതോടെ കോൺഗ്രസും ബീരേൻ സിങും ഏറ്റുമുട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂർ സന്ദർശിക്കാത്തതിനെ ജയറാം രമേശ് ചോദ്യം ചെയ്തു. ലോകരാജ്യങ്ങൾ ചുറ്റി കറങ്ങാൻ പ്രധാനമന്ത്രിക്ക് സമയമുണ്ടെന്നും മണിപ്പൂരിനെ മനപ്പൂർവം ഒഴിവാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

ALSO READ; ‘ബിജെപി നേതാക്കൾ വോട്ടിനായി പരസ്യമായി പണം വിതരണം ചെയ്യുന്നു’; ആർഎസ്എസ് മേധാവിക്ക് കത്തെഴുതി കെജ്രിവാൾ

മണിപ്പൂരിലെ ജനങ്ങൾക്ക് ഈ അവഗണന മനസ്സിലാക്കാൻ കഴിയും. കോൺഗ്രസ് ചെയ്ത മുൻകാല പാപങ്ങളാണ് സംസ്ഥാനം പ്രക്ഷുബ്ദമാകാൻ കാരണമെന്ന് ബീരേൻ സിങ് തിരിച്ചടിച്ചു. പി ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് സംസ്ഥാനത്ത് തീവ്രവാദം ശക്തിപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഇന്നലെ പ്രതികരണം നടത്തിയത്.

നവംബർ 7 മുതൽ ആരംഭിച്ച അക്രമമ സംഭവങ്ങളിൽ 11 ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് വിവിധ കലാപങ്ങളിലായി 22 പേരാണ് കൊല്ലപ്പെട്ടത്. അതൊരു തുടക്കം മാത്രമായിരുന്നു. സ്ത്രീകൾക്കെതിരെ പോലും അതിക്രൂരമായ പീഡനങ്ങളും അരങ്ങേറി. എന്നാൽ, അക്രമങ്ങൾ തടയാൻ ഒരു ചെറുവിരൽ അനക്കാൻ പോലും സംസ്ഥാന സർക്കാരോ കേന്ദ്രമോ തയാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News