ശക്തമായ അടിയൊഴുക്ക്: നിലവില്‍ പുഴയില്‍ ഇറങ്ങാനുള്ള സാഹചര്യമില്ലെന്ന് ദൗത്യ സംഘം

ഷിരൂരിലെ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ട അര്‍ജുനായുള്ള തെരച്ചില്‍ നിര്‍ണായക മണിക്കൂറുകളിലേക്ക്.ഗംഗംഗാവാലി പുഴയില്‍ ഇറങ്ങാനുള്ള സാഹചര്യമില്ലെന്ന് നേവി. പരിശോധനയ്ക്ക് ശേഷം വിവരം നേവി കൈമാറി. ശക്തമായ അടിയൊഴുക്കും കാഴ്ച്ച പ്രശ്‌നവും ഡൈവിങ്ങിന് തടസമുണ്ടാക്കുന്നുവെന്ന് മുങ്ങല്‍ വിദഗ്ധര്‍ അറിയിച്ചു. രണ്ട് മണിക്കൂര്‍ അടിയൊഴുക്ക് കുറഞ്ഞാല്‍ ദൗത്യം പൂര്‍ത്തിയാക്കാമെന്നും സൈന്യം അറിയിച്ചു.

ALSO READ :എത്യോപ്യയിൽ രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും മണ്ണിടിച്ചിൽ; 229 പേർക്ക് ദാരുണാന്ത്യം

മൂന്ന് ഡിങ്കി ബോട്ടുകളില്‍ ഗംഗാവാലിയില്‍ സ്‌കൂബാ സംഘം അടിയൊഴുക്ക് പരിശോധിച്ചിരുന്നു. 15 നാവികരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. അടിയോഴുക്ക് കുറഞ്ഞാല്‍ മാത്രമേ പരിശോധന നടത്താന്‍ കഴിയൂ. ലോറിയുടെ ക്യാബിനില്‍ പരിശോധന ആദ്യം നടത്തും. അര്‍ജുനെ പുറത്തേക്ക് എത്തിച്ചതിനു ശേഷം ട്രക്ക് ഉയര്‍ത്തും. ഇന്നത്തെ ആദ്യ സിഗ്‌നല്‍ ലഭിച്ചു. ഇന്നലെ ലഭിച്ച അതേ പോയിന്റില്‍ നിന്നാണ് സിഗ്‌നല്‍ ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News