അമേരിക്കയിലെ വടക്കന്‍ കാലിഫോര്‍ണിയയെ നടുക്കി ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ അധികൃതര്‍ സുമാനി മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു.
യുഎസ് ജിയോളജിക്കല്‍ സര്‍വേ പറയുന്നതനുസരിച്ച് ഒറിഗണ്‍ അതിര്‍ത്തിക്കടുത്തുള്ള തീരദേശ ഹംബോള്‍ട്ട് കൗണ്ടിയിലെ ചെറുനഗരമായ ഫെന്‍ഡെയ്ലിന് പടിഞ്ഞാറ് ഭാഗമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രദേശത്ത് രാവിലെ 10.44-നാണ് ഭൂചലനം ഉണ്ടായത്. യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച് തെക്ക് സാന്‍ഫ്രാന്‍സിസ്‌കോ വരെ ഇത് അനുഭവപ്പെട്ടു.
പ്രദേശത്തെ താമസക്കാര്‍ക്ക് കുറച്ച് നിമിഷങ്ങളോളം ചലനം അനുഭവപ്പെട്ടു. അതിനെ തുടര്‍ന്ന് ചെറിയ തുടര്‍ചലനങ്ങള്‍ ഉണ്ടായി. ഭൂചലനത്തെ തുടര്‍ന്ന് സാന്‍ ഫ്രാന്‍സിസ്‌കോയ്ക്കും ഓക്ക്ലന്‍ഡിനും ഇടയിലുള്ള വെള്ളത്തിനടിയിലെ തുരങ്കത്തിലൂടെ എല്ലാ ദിശകളിലേക്കുമുള്ള ഗതാഗതം നിര്‍ത്തി.
സംഭവത്തെ തുടര്‍ന്ന് കാലിഫോര്‍ണിയയിലെ 5.3 ദശലക്ഷം ആളുകള്‍ക്കായിരുന്നു സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നത്. യുഎസ് ജിയോളജിക്കല്‍ സര്‍വേ പ്രദേശത്ത് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഭൂകമ്പം അനുഭവപ്പെട്ട പ്രദേശത്ത് 1.3 ദശലക്ഷത്തിലധികം ആളുകളാണ് താമസിച്ചിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here