ചിന്നക്കനാല്‍ ഭൂമി ഇടപാട് കേസില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ അമ്പത് സെന്റ് പുറമ്പോക്ക് കയ്യേറി മതില്‍ നിര്‍മിച്ചെന്ന് വിജിലന്‍സ് കണ്ടെത്തല്‍. ഭൂമി രജിസ്‌ട്രേഷനിലും ക്രമക്കേട് നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്താകുന്നത്. 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം രജിസ്‌ട്രേഷന്‍ സമയത്ത് മറച്ചുവച്ചു. എന്നാല്‍ ആധാരത്തില്‍ കൂടുതല്‍ സ്ഥലം ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ്. അതേസമയം അന്വേഷണവുമായി ബന്ധപ്പെട്ട് മാത്യു കുഴല്‍നാടന്‍ വിജിലന്‍സിന് മുന്‍പില്‍ ഹാജരായി.
ALSO READ: ആർ.എസ്.എസ് നേതാവിന്റെ കേസ് വാദിച്ച അഭിഭാഷകനെ പുറത്താക്കി കോൺഗ്രസ്
എന്നാല്‍ അളന്നു നോക്കിയിട്ടില്ലെന്നും ആധാരത്തിലേതിനെക്കാള്‍ കൂടുതല്‍ ഭൂമി ഉണ്ടോയെന്ന് അറിയില്ലെന്നുമാണ് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here