ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ലോൺ ആപ്പുകൾക്കെതിരെ ശക്തമായ നിയമനടപടി വേണം: ഡിവൈഎഫ്ഐ

ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ലോൺ ആപ്പുകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ഇത്തരത്തിലുള്ള ആപ്പുകളെ നിയന്ത്രിക്കുവാൻ കേന്ദ്രസർക്കാർ ഉടൻ നിയമനിർമാണം നടത്തണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ലോൺ ആപ്പുകൾ വഴി വായ്പ എടുത്തതിനെ തുടർന്ന് അവരുടെ ഭീഷണിയിൽ മനംനൊന്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്നത് ഏറെ ആശങ്ക ഉണ്ടാക്കുന്നതാണെന്നും നിയമപരമായ നൂലാമാലകൾ ഇല്ലാതെ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും ആപ്പുകൾ വഴിയും എളുപ്പത്തിൽ ലോൺ ലഭിക്കുമെന്ന സൗകര്യത്താൽ പലരും ഈ ചതിക്കുഴിയിൽ വീണുകൊണ്ടിരിക്കുകയാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

also read :‘ഇവർ മാലിന്യമുക്ത നവകേരളത്തിന്റെ അംബാസിഡർമാർ’; രണ്ട്‌ കൊച്ചുമിടുക്കന്മാരെ പരിചയപ്പെടുത്തി മന്ത്രി എം.ബി. രാജേഷ്

കൂടാതെ ആപ്പുകൾ വഴി ലോണിന് അപേക്ഷിക്കുന്നതോടു കൂടി അപേക്ഷിക്കുന്ന ആളുടെ ഫോണിലെ മുഴുവൻ വിവരങ്ങളും ചോർത്തിയെടുക്കാൻ വേണ്ടി ആപ്പുകൾക്ക് കഴിയുകയുമെന്നും ലോൺ അടവ് തെറ്റി കഴിയുമ്പോൾ വ്യക്തിഗതമായ വിവരങ്ങൾ വച്ച് ഭീഷണിപ്പെടുത്തുകയും ഗ്യാലറിയിലെ ഫോട്ടോകൾ ഉപയോഗിച്ച് മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ഉൾപ്പെടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണുകളിലേക്ക് അയക്കുകയും ചെയ്യുന്ന ലോൺ അപ്പുകൾ ഒരു മരണക്കെണിയായി മാറിയിരിക്കുകയാണെന്നും ഇതിൽ പറയുന്നു. എറണാകുളത്ത് കടമക്കുടിയിൽ ഒരു കുടുംബം തന്നെ ഈ കാരണത്താൽ ആത്മഹത്യ ചെയ്യുകയുണ്ടായി. കഴിഞ്ഞ ദിവസം വയനാട്ടിൽ ലോൺ ആപ്പ് ജീവനക്കാരുടെ ഭീഷണിയെ തുടർന്ന് മറ്റൊരു വ്യക്തി ആത്മഹത്യ ചെയ്തു.ഇത്തരം ആപ്പുകൾ വ്യക്തികളെക്കുറിച്ച് ശേഖരിക്കുന്ന വിവരങ്ങൾ ലോൺ അടച്ചു തീർത്താൽ പോലും ആപ്പില്‍ നിന്ന് നീക്കംചെയ്യാൻ കഴിയില്ലെന്നും വൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

also read :നിപയില്‍ ആശ്വാസം; പുതിയ കേസുകളില്ല, വെൻ്റിലേറ്ററിലായിരുന്ന കുട്ടിയെ മാറ്റി: മന്ത്രി വീണാ ജോര്‍ജ്ജ്

രാജ്യത്ത് കുറഞ്ഞത് 600 ലോൺ ആപ്പുകൾ ഇത്തരത്തില്‍ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വർക്കിംഗ് ഗ്രൂപ്പ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്പുകള്‍ ഒരു നോഡല്‍ ഏജന്‍സിയുടെ വെരിഫിക്കേഷന്‍ പ്രോസസിന് വിധേയമാക്കുന്നത് മുതല്‍ നിയമവിരുദ്ധമായ ഡിജിറ്റല്‍ വായ്പാ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക നിയമനിര്‍മ്മാണം വരെയുള്ള കാര്യങ്ങൾ ശുപാര്‍ശകളായി കേന്ദ്രത്തിന് മുന്നിൽ ഉണ്ടെങ്കിലും ഇത്തരം തട്ടിപ്പ് സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് ഡിവൈഎഫ്ഐ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News