സുരക്ഷാ മുന്നറിയിപ്പ് ; സ്ട്രോങ്ങ് പാസ് വേർഡുകൾ ഉപയോഗിക്കാം

ഇക്കാലത്ത് സൈബർ സുരക്ഷാ ആശങ്കയെ കുറിച്ച് ഉപഭോക്താക്കൾക്ക് ഏറെ മുന്നറിയിപ്പുകളാണ് ലഭിക്കുന്നത്. സൈബര്‍ തട്ടിപ്പുകള്‍, ഓണ്‍ലൈന്‍ സ്‌കാം എന്നിവയില്‍ നിന്ന് നമ്മുടെ മൊബൈലും കമ്പ്യൂട്ടറും സുരക്ഷിതമാക്കേണ്ടത് അത്യാവശ്യമാണ്. വര്‍ധിച്ചു വരുന്ന സൈബര്‍ തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാൻ പാസ്‌വേഡുകള്‍ ഏറെ ഉപയോഗമാണ്.

‘സ്‌ട്രോങ് പാസ്‌വേഡുകള്‍’ നല്‍കി ഡിവൈസുകള്‍ തട്ടിപ്പുകള്ളിൽ നിന്ന് സുരക്ഷിതമാക്കണമെന്നാണ് സൈബര്‍ സെക്യൂരിറ്റി വിദഗ്ധരുടെ മുന്നറിയിപ്പ്. അടുത്തിടെ പ്രമുഖ സൈബര്‍ സുരക്ഷാ സ്ഥാപനമായ നോര്‍ഡ്പാസ് ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നതും സിംപിളായതുമായ 20 പാസ്‌വേഡുകള്‍ പുറത്തുവിട്ടു. എല്ലാവരും സാധാരണയായി ഉപയോഗിക്കുന്ന ഈ പാസ്‌‌‌വേഡുകൾ ഡിവൈസുകള്‍ ഹാക്ക് ചെയ്യാന്‍ എളുപ്പത്തില്‍ സാധിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

also read: ഡിജിറ്റൽ പേയ്മെന്‍റ് ഇങ്ങനെ സേഫ് ആക്കാം; ഗൂഗിളിന്‍റെ സുരക്ഷാ സംവിധാനം

ഉപയോക്താക്കള്‍ കൂടുതലായി ഉപയോഗിക്കുന്ന 20 പാസ്‌‌‌വേഡുകൾ- password, lemonfish, admin, 111111, 12345, 12345678, 123456789, abcd1234, 1qaz@WS, qwerty, admin123, Admin@123, 1234567, 123123, Welcome, abc123, 1234567890, india123, Password എന്നിവയാണ് സാധാരണ എല്ലാവരും ഉപയോഗിക്കുന്ന പാസ് വേർഡുകൾ. എന്നാൽ പാസ്‌വേഡുകളില്‍ സ്‌പെഷ്യല്‍ ക്യാരക്ടറുകള്‍, അക്കങ്ങള്‍, വലിയക്ഷരങ്ങളും ചെറിയക്ഷരങ്ങളും ഇടക്കിടെ മിക്സ് ചെയ്ത് ഉപയോഗിക്കൽ എന്നിവ എല്ലാം ഇതിനു സഹായിക്കും. പേരുകള്‍ അല്ലെങ്കില്‍ ജനനത്തീയതി പോലുള്ള എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന വിവരങ്ങള്‍ പാസ്‌വേഡില്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുവാൻ ആണ് നിർദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News