ദില്ലിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. പലയിടത്തും ഒരേസമയം പ്രകമ്പനമുണ്ടായി.പഞ്ചാബ്, യുപി, സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
നേപ്പാളിൽ രണ്ട് ഭൂചലനങ്ങൾക്ക് ശേഷം ഇന്ന് ദില്ലിയിൽ വൻ ഭൂചലനമാണ് അനുഭവപ്പെട്ടത്. നേപ്പാളിൽ ഒന്ന് റിക്ടർ സ്കെയിലിൽ 4.6 ഉം മറ്റൊന്ന് 6.2 ഉംആണ് ഉണ്ടായത്. ഉച്ചയ്ക്ക് 2:25 ന് നേപ്പാളിൽ ആദ്യത്തെ ഭൂചലനം ഉണ്ടായപ്പോൾ 2:51 ന് രണ്ടാമത്തെ ഭൂചലനം ഉണ്ടായി.ദില്ലിയിലും ദേശീയ തലസ്ഥാന മേഖലയുടെ (എൻസിആർ) മറ്റ് ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഉത്തർപ്രദേശിലെ ലഖ്‌നൗ, ഹാപൂർ, അംറോഹ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
Earthquake of Magnitude:6.3, Occurred on 09-11-2022, 01:57:24 IST, Lat: 29.24 & Long: 81.06, Depth: 10 Km ,Location: Nepal, for more information download the BhooKamp App https://t.co/Fu4UaD2vIS @Indiametdept @ndmaindia @Dr_Mishra1966 @moesgoi @OfficeOfDrJS @PMOIndia @DDNational pic.twitter.com/n2ORPZEzbP
— National Center for Seismology (@NCS_Earthquake) November 8, 2022
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here