ശക്തമായ കാറ്റ്; തിരുവനന്തപുരം വിതുരയില്‍ വ്യാപക നാശം

വൈകുന്നേരമുണ്ടായ ശക്തമായ കാറ്റില്‍ തിരുവനന്തപുരം വിതുരയില്‍ വ്യാപക നാശം. ഇറയന്‍കോട് നടക്കുന്ന വിതുര ഫെസ്റ്റിലെ പ്രധാന സ്റ്റേജും സ്റ്റാളുകളും തകര്‍ന്നു. പല സ്റ്റാളുകളുടെയും മേല്‍ക്കൂരകള്‍ പറന്നുപോയി.

ട്യൂബുകളും ബള്‍ബുകളും ചിന്നി ചിതറി. മേളയിലെ വൈദ്യുത ബന്ധം താറുമാറായി. സംഭവ സമയത്ത് മേളയില്‍ തിരക്ക് കുറവായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. സംഭവത്തെ തുടര്‍ന്ന് മേളയിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ചു.

അതേസമയം കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്
കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴി, ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും മത്സ്യ തൊഴിലാളികൾ ജാഗ്രതാ പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപപ്രദേശങ്ങളിലുമാണ് ചക്രവാതച്ചുഴി രൂപപ്പെട്ടത്. മെയ്‌ 8ഓടെ ചക്രവാതചുഴി ന്യൂനമർദമായി രൂപം പ്രാപിക്കുകയും, മെയ്‌ ഒൻപതോടെ തീവ്രന്യൂനമർദമായി ശക്തി പ്രാപിക്കുകയും ചെയ്യും.

വടക്ക് ദിശയിലേക്ക് പ്രവേശിക്കുന്ന ചക്രവാതചുഴി മധ്യ ബംഗാൾ ഉൾകടലിലേക്ക് നീങ്ങുന്ന പാതയിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News