കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഡിസംബര്‍ 5, 8, 9 തീയതികളില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നു മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് അറിയിപ്പ്. നാളെയും മറ്റന്നാളും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മഴ മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല.
Also Read: മിഷോങ് ചുഴലിക്കാറ്റ് കര തൊട്ടു; ആന്ധാപ്രദേശില്‍ ശക്തമായ മഴ
ഒന്‍പതാം തീയതി രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലീ മീറ്റര്‍ വരെ 24 മണിക്കൂറിനിടെ മഴ ലഭിക്കുമെന്നാണ് പ്രവചനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here