സാമ്രാജ്യത്ത്വത്തിനെതിരായ പോരാട്ടം പുതിയ രീതിയിൽ ഇനിയും തുടരണം; എം എ ബേബി

സാമ്രാജ്യത്ത്വത്തിനെതിരായ പോരാട്ടം പുതിയ രീതിയിൽ ഇനിയും തുടരേണ്ടതുണ്ടെന്ന് സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ആലപ്പുഴ വലിയ ചുടുകാട്ടിൽ ചേർന്ന ‘സമത’യുടെ പുസ്തക പ്രകാശന സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സാമ്രാജ്യത്ത്വത്തിനെതിരായ പോരാട്ടം നടത്തി വിജയം നേടിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ പുതിയ രൂപത്തിൽ സാമ്രാജ്യത്ത്വം ചൂഷണം നടത്തുകയാണ് എന്നും അതിന്റെ അദൃശ്യ സാന്നിദ്ധം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഉണ്ട് എന്നും എം എ ബേബി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News