ടാറ്റയും സൈക്കിൾ നിർമിക്കുന്നുണ്ട്. ഹീറോ, ബിഎസ്എ, എംടിബി മുതലായ സൈക്കിൾ ബ്രാൻഡുകൾ നമ്മൾക്ക് സുപരിചിതമാണ്. അക്കൂട്ടത്തിൽ നമ്മൾ കേൾക്കുന്ന ഒരു കമ്പനിയാണ് സ്‌ട്രൈഡർ ഇത് ടാറ്റ ഇന്റർനാഷണലിന്റെ ഉപസ്ഥാപനമാണ്. ഇരുചക്ര വാഹന മേഖലയിൽ ഇലക്ട്രിക് വിപ്ലവം ഇലക്ട്രിക് സൈക്കിളുകളിലേക്കും വ്യാപിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ മികച്ച ഇലക്ട്രിക് സൈക്കിളുകൾ പുറത്തിറക്കുന്ന കമ്പനിയാണ് സ്‌ട്രൈഡർ .
സ്‌ട്രൈഡർ ETB 200 എന്ന് പുതിയൊരു മോഡൽ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ സ്‌ട്രൈഡർ. 33,595 രൂപയാണ് ഈ ഇ-സൈക്കിളിന്റെ ഇന്ത്യയിലെ വില. കമ്പനിയുടെ വെബ്‌സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും ഓഫറുകളോടെ ഇപ്പോൾ ഇത് സ്വന്തമാക്കാനും സാധിക്കും.
Also Read: ക്രാഷ് ടെസ്റ്റിൽ ഈ കാറുകൾ മുന്നിൽ; സുരക്ഷിതമായ യാത്രക്കായി തെരഞ്ഞെടുക്കാവുന്ന സെഡാനുകൾ
പരിസ്ഥിതി സൗഹൃദമായ സൈക്കിൾ നഗര ഉപയോഗത്തിന് അനുസൃതമായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. രണ്ട് വർഷത്തെ വാറണ്ടിയോട് കൂടി ലഭിക്കുന്ന 36V ബാറ്ററി പായ്ക്കാണ് സൈക്കിളിലുള്ളത്. റിമൂവബിൾ ബാറ്ററി പായ്ക്കായതിനാൽ സൗകര്യപ്രദമായ രീതിയിൽ റീചാർജ് ചെയ്യാനും സാധിക്കും. നാല് മണിക്കൂറാണ് ഫുൾ ചാർജ് ആകാൻ വേണ്ടി വരുക. 40 കിലോമീറ്റർ റേഞ്ചും ലഭിക്കും.
പെഡൽ ചെയ്യാതെ ഓടിക്കുമ്പോൾ 25 കിലോമീറ്റർ വരെ വേഗത ലഭിക്കും. ബ്രേക്ക് ചെയ്യുമ്പോൾ പവർ കട്ട് ഓഫാകുന്നത് ബാറ്ററി ലൈഫ് വർധിപ്പിക്കും. ഓഫ് ചെയ്യാനുള്ള കീ, എംടിബി വലിപ്പമുള്ള ഹാൻഡിൽബാർ, ക്വിക്ക്-റിലീസ് ക്ലാമ്പുകളുള്ള PU പാഡഡ് സാഡിൽ എന്നിവയാണ് സ്‌ട്രൈഡർ ETB 200 ന്റെ മറ്റു സവിശേഷതകൾ.
Also Read: സേഫ്റ്റിയാണ് ഞങ്ങളുടെ മെയിൻ എന്നു പറയുന്ന ടാറ്റയുടെ ഏറ്റവും സേഫ്റ്റി കുറഞ്ഞ കാർ ഏതെന്ന് അറിയാമോ?
ബ്ലാക്ക് വിത്ത് ഗ്രേ, ബ്ലാക്ക് വിത്ത് ടീൽ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് സ്‌ട്രൈഡർ ETB 200 ലഭിക്കുക. മുൻവശത്ത് ത്രെഡ്‌ലെസ് ഫോർക്കാണ് നൽകിയിരിക്കുന്നത്. ബ്രേക്കിംഗിനായി ട്വിൻ ഡിസ്‌ക് ബ്രേക്കുകളുടെ സഹായവും ലഭിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here