അഭിമാനിക്കാം മലയാളിക്ക്; ‘കോഹ്ലിക്കും രോഹിത്തിനും പകരക്കാരന്‍ സഞ്ജു തന്നെ’…

ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരങ്ങളായ വിരാട് കോഹ്ലിയും രോഹിത്ത് ശര്‍മയും രാജ്യാന്ത ട്വന്റി 20യില്‍ നിന്നും വിരമിച്ചത് ആരാധകര്‍ക്ക് ഉണ്ടാക്കി നിരാശ ചെറുതല്ല. എന്നാല്‍ കൃത്യമായ സമയത്ത് വരുന്ന തലമുറയ്ക്കായി അവസരം തുറന്നുകൊടുക്കുകയാണ് അവരുടെ ലക്ഷ്യമെന്നതും വ്യക്തമാണ്.

ALSO READ:  കുട്ടികളുടെ കാര്യങ്ങളിൽ ‘അശ്ലീലം’ എന്ന പദം വേണ്ട; ഭേദഗതിക്കായി ഓർഡിനൻസ് കൊണ്ടുവരാൻ പാർലമെന്റിന് നിർദേശം നൽകി സുപ്രീം കോടതി

ഇതിനിടയില്‍ പല ചര്‍ച്ചകളും ഉയര്‍ന്നുവന്നു. ഇവര്‍ക്ക് രണ്ട് പേര്‍ക്കും പകരക്കാരന്‍ ആര്? അനുയോജ്യനായ അങ്ങനൊരു താരം മലയാളിയായ സഞ്ജു സാംസണാണെന്ന് വെട്ടിത്തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നിയുടെ മകനുമായ സ്റ്റുവാര്‍ട്ട് ബിന്നി. ഇതേ വിഷയത്തില്‍ ഒരു മാധ്യമത്തോട് സംസാരിക്കുമ്പോഴായിരുന്നു ബിന്നിയുടെ പ്രതികരണം.

ALSO READ: ജമ്മു കശ്മീർ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

കോഹ്ലിയും രോഹിത്തും ട്വന്റി ട്വന്റിയില്‍ നിന്നും വിരമിച്ചതോടെ ദേശീയ ടീം ജെഴ്‌സിയില്‍ ലഭിച്ച ചെറിയ അവസരങ്ങളിലും മികവു പുലര്‍ത്തിയ സഞ്ജു സാംസണിന് അവസരം ലഭിക്കണമെന്നാണ് ആഗ്രഹം. ലഭിക്കുന്ന കുഞ്ഞു അവസരങ്ങളിലും സഞ്ജു നന്നായി പെര്‍ഫോം ചെയ്യുമ്പോള്‍ മുന്നോട്ട് അദ്ദേഹത്തിന് അവസരങ്ങള്‍ ലഭിക്കുന്ന സാഹചര്യമുണ്ടാകണമെന്നും ബിന്നി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News