പഞ്ചാബില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിപ്പിച്ച് കര്‍ഷകര്‍; ദൃശ്യങ്ങള്‍ പുറത്ത്

ദില്ലിയില്‍ വായുമലിനീകരണം രൂക്ഷമായിരിക്കെ, പഞ്ചാബില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മാലിന്യങ്ങള്‍ കത്തിക്കുന്നത് തടയാനെത്തിയ ഉദ്യോഗസ്ഥനെയാണ് കര്‍ഷകര്‍ ഭീഷണിപ്പെടുത്തി അവശിഷ്ടങ്ങളില്‍ തീ കൊളുത്തുന്നത്. പഞ്ചാബ് മുഖ്യമന്ത്രി എക്സില്‍ പങ്കുവച്ച സംഭവത്തില്‍ കര്‍ഷകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Also Read :വീടിന് മുന്നില്‍ മലമൂത്രവിസര്‍ജനം ചെയ്യിപ്പിക്കുന്നതിനെ ചോദ്യം ചെയ്തു; യുവതിയെ കടിച്ചുകീറി പിറ്റ് ബുള്‍

ദില്ലിയിലെ അതിരൂക്ഷമായ വായുമലിനീകരണത്തില്‍ 60 ശതമാനവും അയല്‍സംസ്ഥാനങ്ങളിലെ വയലുകള്‍ കൂട്ടത്തോടെ കത്തിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ വയല്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

അതിനിടെയാണ് പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ മെഹ്‌മ സര്‍ജ വില്ലേജില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി വയല്‍ മാലിന്യങ്ങളില്‍ തീ കൊളുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ എക്സിലൂടെ ദൃശ്യങ്ങള്‍ പങ്കുവച്ചു. മാലിന്യങ്ങള്‍ കത്തിക്കുന്നത് തടയാന്‍ എത്തിയ ഉദ്യോഗസ്ഥരെ നൂറോളം വരുന്ന കര്‍ഷകര്‍ തടയുകയും അവരില്‍ ഒരു ഉദ്യോഗസ്ഥനെ കൊണ്ട് തന്നെ തീ കത്തിപ്പിക്കുകയുമായിരുന്നു.

Also Read : തൃശൂരില്‍ യുവതിയെ കത്തികാട്ടി ഭയപ്പെടുത്തി മൂന്ന് പവന്റെ മാല കവര്‍ന്നു

കര്‍ഷകര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സംഭവത്തില്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍ അടക്കം വകുപ്പുകള്‍ ചുമത്തി പൊലീസ് കര്‍ഷകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ ജനങ്ങള്‍ക്കെതിരായ ”മനുഷ്യത്വരഹിതമായ കുറ്റകൃത്യം” എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. പഞ്ചാബില്‍ മാത്രം ഇതുവരെ 12,813 കുറ്റിക്കാടുകളും വയലുകളും കത്തിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News