അമേരിക്കയിലെ ടെക്സസ് വിമാനത്താവളത്തില്‍ യാത്രാവിമാനത്തിന്‍റെ എഞ്ചിന്‍ “വലിച്ചടുത്ത” വിമാനത്താവള ജീവനക്കാരന് ദാരുണാന്ത്യം. ഗ്രൗണ്ട് ഹാന്‍ഡിലിങ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്ന യൂണിഫൈ ഏവിയേഷന്‍ കമ്പനിയിലെ ജീവനക്കാരനാണ് കഴിഞ്ഞ രാത്രി കൊല്ലപ്പെട്ടത്. ലാന്‍ഡ് ചെയ്ത ശേഷം വിമാനം അറൈവല്‍ ഗേറ്റിലേക്ക് നീങ്ങുമ്പോഴായിരുന്നു അപകടം.
Also read: “എന്തിന് ഇത് ചെയ്തു” കൃഷ്ണപ്രിയയുടെ ആത്മഹത്യയിൽ ഞെട്ടലോടെ ആരാധകർ
ലോസ് ആഞ്ജലീസില്‍നിന്ന് ടെക്സസിലെ സാന്‍ അന്‍റോണിയോയിലേക്ക് എത്തിയ ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനത്തിന്‍റെ എന്‍ജിനിലേക്ക് ജീവനക്കാരന്‍ വായുസമ്മര്‍ദത്തെ തുടര്‍ന്ന് വലിച്ചെടുക്കപ്പെടുകയായിരുന്നുവെന്ന് യു എസ് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.
Also read: പുകവലിച്ചതിന് ബെല്‍റ്റൂരി അധ്യാപകരുടെ മര്‍ദനം, വിദ്യാര്‍ത്ഥി മരിച്ചു
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31നും സമാനമായ ദുരന്തം അമേരിക്കയിലെ അലബാമയിലും നടന്നിരുന്നു. പ്രാദേശിക സര്‍വീസ് നടത്തുന്ന വിമാനത്തിന്‍റെ എഞ്ചിന്‍റെ ഉള്ളിലേക്ക് വലിച്ചെടുക്കപ്പെട്ട കോര്‍ട്നി എഡ്വേര്‍ഡ് എന്ന ജീവനക്കാരിയാണ് അന്ന് കൊല്ലപ്പെട്ടത്. അമേരിക്കന്‍ എയര്‍ലൈന്‍സിന്‍റെ അനുബന്ധ കമ്പിനിയായ പയ്ഡ്മന്‍റ് വിമാനമാണ് അന്ന് അപകടം സൃഷ്ടിച്ചത്.ഈ അപകടത്തെ തുടര്‍ന്ന് സുരക്ഷാചട്ട ലംഘിച്ചതിന് പയ്ഡ്മന്‍റ് വിമാന അധികൃതര്‍ക്ക് 15,625 ഡോളര്‍ പിഴയിട്ടിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here