ദില്ലിയില്‍ വെള്ളക്കെട്ടില്‍ കുടുങ്ങി; ബാങ്ക് മാനേജര്‍ക്കും കാഷ്യര്‍ക്കും ദാരുണാന്ത്യം

ദില്ലിയില്‍ കനത്ത മഴയെതുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടില്‍ കുടുങ്ങി ബാങ്ക് മാനേജര്‍ക്കും കാഷ്യര്‍ക്കും ദാരുണാന്ത്യം. ഗുരുഗ്രാമിലെ സെക്ടര്‍ 31 എച്ച്ഡിഎഫ്സി ബാങ്ക് മാനേജര്‍ പുണ്യശ്രേയ ശര്‍മ്മ, കാഷ്യര്‍ വിരാജ് ദ്വിവേദി എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

ജോലികഴിഞ്ഞ് കാറില്‍ വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം സംഭവിച്ചതെന്ന് പൊലീസ് അറിയിച്ചു. ഓള്‍ഡ് ഫരീദാബാദ് റെയില്‍വേ അണ്ടര്‍പാസിലെത്തിയപ്പോള്‍ വാഹനം വെള്ളക്കെട്ടില്‍ അകപ്പെടുകയായിരുന്നുവെന്നാണ് വിവരം. ഒരു എസ്യുവി വെള്ളക്കെട്ടില്‍ കുടുങ്ങിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് സംഘം സംഭവസ്ഥലത്തെത്തി.

പിന്നാലെ ശര്‍മ്മയുടെ മൃതദേഹമാണ് വാഹനത്തില്‍ നിന്ന് ലഭിച്ചത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ശനിയാഴ്ച പുലര്‍ച്ചെ 4 മണിയോടെയാണ് ദ്വിവേദിയുടെ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News