കാമ്പസിൽ മൊബൈൽ ഫോൺ കൊണ്ടുവന്നു, ശകാരിച്ച മാനേജരെ വെടിവെച്ച് വിദ്യാർത്ഥി

കാമ്പസിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവന്നത് ശാസിച്ചതിന് വിദ്യാർത്ഥി കോളേജ് മാനേജരെ വെടിവെച്ചതായി പൊലീസ്. ഉത്തർപ്രദേശിലെ ബറേലി ബോജിപുരയിൽ ബുധനാഴ്ചയാണ് സംഭവം. മൂന്നാം വർഷ ബി ഫാർമ വിദ്യാർത്ഥിയായ ശ്രേഷ്ഠ സൈനിയാണ് കോളജ് മാനേജർ അഭിഷേക് അഗർവാളിനെ വെടിവെച്ചത്. ക്ലാസിൽ മൊബൈൽ ഫോൺ കൊണ്ടുവന്നതിന് ശ്രേഷ്ഠ സൈനിയെ സസ്പെൻഡ് ചെയ്തിരുന്നു.

ബുധനാഴ്ചയും സൈനി കോളേജിൽ മൊബൈൽ ഫോൺ കൊണ്ടുവന്നു. ഇതിന് കോളേജിന്റെ ഉടമ കൂടിയായ മാനേജർ വിദ്യാർത്ഥിയെ ശകാരിച്ചു. ഇതിൽ പ്രകോപിതനായ സൈനി ഉച്ചയോടെ അഭിഷേക് അഗർവാളിന്റെ ക്യാബിനിലേക്ക് പോയി തലയ്ക്ക് വെടിവെക്കുകയായിരുന്നു. പ്രതി ഒളിവിലാണ്. അഭിഷേക് അഗർവാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News