എങ്ങനെയെങ്കിലും എയിംസിൽ കയറിക്കൂടണം! വ്യാജരേഖ ചമച്ച കേസിൽ അച്ഛനും മകനും പിടിയിൽ

STUDENT ARRESTED

മധുര എയിംസിൽ അഡ്മിഷൻ ലഭിക്കാനായി വ്യാജ രേഖ ചമച്ച കേസിൽ വിദ്യാർഥിയും അച്ഛനും അറസ്റ്റിലായി.ഹിമാചൽ പ്രദേശ് സ്വദേശിയായ അഭിഷേകും അച്ഛനുമാണ് പിടിയിലായത്.

നീറ്റ് പരീക്ഷ എഴുതിയ അഭിഷേക് 720ൽ വെറും 60 മാർക്ക് മാത്രമാണ് സ്‌കോർ ചെയ്തത്. എന്നാൽ
720ൽ 660 മാർക്ക് ലഭിച്ചതായി വ്യാജ മാർക്ക് ലിസ്റ്റ് ഇവർ നിർമ്മിക്കുകയായിരുന്നു. അഡ്മിഷൻ സമയത്ത് അധികൃതർക്ക് സംശയം ഉണ്ടായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥി സമർപ്പിച്ച മാർക്ക് ലിസ്റ്റ് വ്യാജമാണെന്ന് തെളിഞ്ഞത്.

ALSO READ; ശബ്ദം കേൾക്കാൻ റയിൽവേ ട്രാക്കിൽ ഡിറ്റണേറ്റർ വെച്ചു; ഒരാൾ അറസ്റ്റിൽ

മൂന്ന് തവണ അഭിഷേക് നീറ്റ് പരീക്ഷ എഴുതിയതാണെന്നും രണ്ട് തവണയും പരീക്ഷ തോറ്റ അഭിഷേകിന് മൂന്നാമത് പരീക്ഷ എഴുതിയപ്പോൾ ലഭിച്ചത് 60 മാർക്ക് ആയിരുന്നുവെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.തുടർന്ന് നടത്തിയ പൊലീസ് അന്വേഷണത്തിനൊടുവിലാണ് അഭിഷേകിൻ്റെയും പിതാവിൻ്റെയും അറസ്റ്റിലേക്ക് കാര്യങ്ങ എത്തിയത്.അതേസമയം ഡൽഹിയിൽ പ്രവർത്തിക്കുന്ന തട്ടിപ്പുകാരുടെ ഒരു വലിയ ശൃംഖലയുമായി ഈ കേസിന് ബന്ധമുണ്ടെന്ന് അധികൃതർ കരുതുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News