മോദിജിയോട്, തറയില്‍ ഇരിക്കേണ്ടാത്ത യൂണിഫോമില്‍ ചെളിയാവാത്ത സ്‌കൂള്‍ ചോദിച്ച് ജമ്മു കശ്മീര്‍ വിദ്യാര്‍ത്ഥിനി

ജമ്മു കശ്മീരിലെ ക്വത്വയിലെ സീരത് നാസ് രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടി ശ്രദ്ധയില്‍ സീരക് നാസ് എത്തണമെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഗ്രഹിക്കുന്നത്.

തന്റെ സ്‌കൂളിന്റെ ദയനീയാവസ്ഥ വ്യക്തമാക്കുന്ന സീരത് നാസ് പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിനിയാണ് സീരത് നാസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജി, ദയവായി ഞങ്ങള്‍ക്കായി ഒരു നല്ല സ്‌കൂള്‍ നിര്‍മ്മിക്കൂ’ എന്ന അഭ്യര്‍ത്ഥനയും വീഡിയോയ്ക്കൊപ്പമുണ്ട്. സ്‌കൂള്‍ ടോയ്‌ലെറ്റിന്റെ ദയനീയാവസ്ഥയും വിഡിയോയില്‍ വ്യക്തമാകുന്നുണ്ട്. ഒരു പ്രാദേശിക വാര്‍ത്താ ചാനലാണ് സീരതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് വീഡിയോയില്‍ പെണ്‍കുട്ടി വിവരിക്കുന്നത്. ‘മോദി ജി, ഞങ്ങള്‍ക്ക് നല്ല സ്‌കൂള്‍ ഉണ്ടാക്കി തരിക. തറയില്‍ ഇരിക്കേണ്ട അവസ്ഥ വരാത്ത യൂണിഫോം വൃത്തികേടാക്കിയതിന് അമ്മ വഴക്കുപറയാന്‍ ഇടവരുത്താത്തത് ആയിരിക്കണം. സ്‌കൂള്‍ ഇങ്ങനെയായാല്‍ ഞങ്ങള്‍ക്കെല്ലാം നന്നായി പഠിക്കാന്‍ കഴിയും. ഞങ്ങള്‍ക്കായി ഒരു നല്ല സ്‌കൂള്‍ നിര്‍മ്മിച്ച് തരൂ’വെന്ന് അഭ്യര്‍ത്ഥിച്ചാണ് പെണ്‍കുട്ടി വീഡിയോ അവസാനിപ്പിക്കുന്നത്.

നിരവധി ആളുകളാണ് വിഡിയോ ഏറ്റെടുത്ത് വിദ്യാര്‍ത്ഥിനിയെ സപ്പോര്‍ട്ട് ചെയ്ത് കമന്റുകളുമായി എത്തിയിരിക്കുന്നത്. ജമ്മു കശ്മീരിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കല്‍ എന്ന നിലപാടായിരുന്നു ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും എടുത്ത് കളഞ്ഞപ്പോള്‍ മോദി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. അതിനാല്‍ തന്നെ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യം പോലും ശോചനീയമാരിക്കുന്ന കശ്മീരിലെ അവസ്ഥകൂടിയാണ് സീരത് നാസിന്റെ വീഡിയോയിലൂടെ വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News