പ്രിന്‍സിപ്പാളിന്റെ മുന്നില്‍ അധ്യാപകനെ മര്‍ദിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി; കൈക്കുഴ വേര്‍പെട്ടു

കലോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ പെണ്‍കുട്ടികളുടെ പരിശീലന സ്ഥലത്ത് കറങ്ങിനടന്ന വിദ്യാര്‍ത്ഥിയെ ശകാരിച്ച അധ്യാപകന് മര്‍ദനം. കുറ്റിപ്പുറം പേരശ്ശനൂര്‍ ഗവ. ഹയര്‍ സെക്കഡറി സ്‌കൂളിലെ അധ്യാപകനായ കുണ്ടില്‍ ചോലയില്‍ സജീഷിനാണ് പരിക്കേറ്റത്. പ്രന്‍സിപ്പാളിന്റെ മുന്നിലിട്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മര്‍ദ്ദിച്ച അധ്യാപകന്റെ കൈക്കുഴ വേര്‍പ്പെട്ടു. അധ്യാപകന്റെ കൈ പിന്നിലേക്ക് തിരിച്ച് പുറത്തു ചവിട്ടുകയായിരുന്നു വിദ്യാര്‍ത്ഥി എന്നാണ് വിവരം.

ALSO READ: കാസര്‍ഗോഡ് വിദ്യാര്‍ത്ഥിയുടെ മുടി മുറിപ്പിച്ച സംഭവം: അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണം; മന്ത്രി വി ശിവന്‍കുട്ടി

കഴിഞ്ഞദിവസം വൈകിട്ട് നാലു മണിയോടെയാണ് സംഭവം. സ്‌കൂളില്‍ ഉപജില്ലാ കലോത്സവത്തിനായി പെണ്‍കുട്ടികള്‍ പരിശീലനം നടത്തുന്ന സ്ഥലത്ത് അനാവശ്യമായി കറങ്ങി നടന്ന വിദ്യാര്‍ത്ഥികളെ അധ്യാപകന്‍ ശകാരിക്കുകയും ഇവരെ പ്രിന്‍സിപ്പാളിന് മുന്നിലെത്തിക്കുകയും ചെയ്തു. ഇതിന് പിന്നാലെ പ്രകോപിതനായ വിദ്യാര്‍ത്ഥി അധ്യാപകനെ മര്‍ദിച്ചു.

ALSO READ: നെടുമ്പാശേരിയിൽ വീണ്ടും സ്വർണ്ണക്കടത്ത്

പരുക്കേറ്റ സജീഷ് ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അധ്യാപകന്റെ പരാതിയില്‍ പൊലീസ് വിദ്യാര്‍ഥിക്കെതിരെ കേസെടുത്ത് ജുവനൈല്‍ കോടതി ജഡ്ജിക്കു റിപ്പോര്‍ട്ട് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News