എട്ടാം ക്ലാസുകാരനെ കല്ല് കൊണ്ട് ഇടിച്ചുകൊന്ന ശേഷം മൃതദേഹം അഴുക്കുചാലില്‍ തള്ളി

എട്ടാം ക്ലാസുകാരനെ കല്ല് കൊണ്ട് ഇടിച്ചുകൊന്ന ശേഷം ഓടയിലേക്ക് വലിച്ചെറിഞ്ഞ മൃതദേഹം കണ്ടെത്തി. തെക്കുകിഴക്കന്‍ ദില്ലിയിലാണ് സംഭവം. ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നടത്തുന്ന സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ സൗരഭ് ആണ് മരിച്ചത്.

തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു. മൂര്‍ച്ചയേറിയ വസ്തു ഉപയോഗിച്ചാണ് കുട്ടിയെ ആക്രമിച്ചത്. കണ്ടെത്തിയ രക്തം പുരണ്ട കല്ലുകള്‍ ഉപയോഗിച്ചാകാം കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

രണ്ടുപേര്‍ ചേര്‍ന്ന് 12 വയസുകാരനെ കൊലപ്പെടുത്തിയതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംഭവ സ്ഥലത്ത് എത്തിയതെന്നും കൊലപാതകം സ്ഥിരീകരിച്ചതെന്നും പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് ടെക്സ്റ്റ് ബുക്കുകള്‍ അടങ്ങിയ സ്‌കൂള്‍ ബാഗ് കണ്ടെത്തി.

കൂടാതെ കുട്ടിയെ കൊല്ലാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കല്ലുകളും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. സംഭവത്തില്‍ കൊലപാതക കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News