കത്രികകൊണ്ട് മുഖത്തും ചെവിയിലും ശരീരത്തിലും കുത്തി; റാഗിങ്ങിന്റെ പേരിൽ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനം

റാഗിങ്ങിന്റെ പേരിൽ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനമെന്ന് പരാതി. മൂലങ്കാവ് ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥി ശബരിനാഥനാണ് മർദ്ധനമേറ്റത്. കത്രികകൊണ്ട് മുഖത്തും ചെവിക്കും ശരീരത്തിലും കുത്തിപരുക്കേൽപ്പിച്ചു. ശബരിനാഥ് കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം ശബരിനാഥിനെ മർദിച്ച അഞ്ച് വിദ്യാർഥികളെ സ്‌കൂൾ അധികൃതർ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

Also Read; തൃശൂർ ഡിസിസി ഓഫീസിലെ കൂട്ടത്തല്ല്; ഡിസിസി പ്രസിഡണ്ട് ഉൾപ്പെടെ 20 പേർക്കെതിരെ കേസെടുത്ത് ഈസ്റ്റ് പൊലീസ്

ഇന്നലെ ഉച്ചയോടെയാണ് സംഭവം. സഹപാഠികൾ ശബരിനാഥിനെ കൂട്ടം ചേർന്ന് മർദിക്കുകയായിരുന്നു. മർദനത്തിനിടെ കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ആക്രമണത്തിൽ മുഖത്തും, ചെവിക്കും പരുക്കേറ്റിട്ടുണ്ട്. കൂടാതെ തലയിലും നെഞ്ചിലും മർദനമേറ്റ പാടുകളുണ്ട്. ക്ലാസിൽ നിന്ന് വിളിച്ചിറക്കി കൊണ്ട്‌പോയി മർദിക്കുകയായിരുന്നുവെന്നാണ് ആരോപണം.ശബരിനാഥ്‌ നിലവിൽ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്‌. ക്രൂരമായ മർദനത്തിനാണ് മകൻ ഇരയായതെന്ന് മാതാവ് സ്മിത പറഞ്ഞു.

Also Read; “കേരള കോൺഗ്രസ് (M) ഇടതുമുന്നണി വിടുമെന്നത് പൊളിറ്റിക്കൽ ഗോസിപ്പ്; എൽഡിഎഫിനൊപ്പം ഉറച്ചുനിൽക്കും”: ജോസ് കെ മാണി

അതേസമയം ശബരിനാഥിനെ മർദിച്ച അഞ്ച് വിദ്യാർഥികളെ ഇന്നലെ തന്നെ സ്‌കൂൾ അധികൃതർ സസ്‌പെന്റ്‌ ചെയ്തതായി പിടിഎ പ്രസിഡന്റ് അറിയിച്ചു. സംഭവത്തിൽ പോലീസ്‌ അന്വേഷണവും നടക്കുന്നുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News