തിരുവനന്തപുരത്ത് ഏഴാം ക്ലാസുകാരിയെ പാമ്പ് കടിച്ച സംഭവം; ഉപവിദ്യാഭ്യാസ ഡയറക്ടർ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

SNAKE BITE

എയ്ഡഡ് മാനേജ്മെന്റിന് കീഴിലുള്ള ചെങ്കൽ യു.പി. സ്കൂളിലെ ഏഴാം ക്ലാസുകാരിക്ക് സ്കൂളിൽ വച്ച് പാമ്പുകടിയേറ്റ സംഭവത്തിൽ തിരുവനന്തപുരം ഉപവിദ്യാഭ്യാസ ഡയറക്ടർ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു.നേരത്തെ സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു.

കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ഥിനിക്ക് പാമ്പ് കടിയേറ്റത്. 7 -ാം ക്ലാസ് വിദ്യാര്‍ഥിനി നേഖയെയാണ് പാമ്പ് കടിച്ചത്.ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെയായിരുന്നു സംഭവം.

ALSO READ; കോതമംഗലം നെല്ലിക്കുഴിയിൽ രണ്ടാനമ്മ കൊലപ്പെടുത്തിയ ആറ് വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു

12 മണിയോടെ സ്കൂളില്‍ നടന്ന ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെയാണ് കുട്ടിയെ പാമ്പ് കടിച്ചത്. ഉടന്‍ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും കുട്ടിയെ പ്രവേശിപ്പിച്ചിരുന്നു.നിലവിൽ വിദ്യാർത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

ENGLISH NEWS SUMMARY: Thiruvananthapuram Deputy Education Director has submitted a preliminary report to the Director of Public Education regarding the snakebite incident of a 7th class girl in Chengal U.P. School

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News