ട്രാഫിക് പൊലീസിനെ കാറിടിപ്പിച്ചു, ബോണറ്റില്‍ വീണ ഉദ്യോഗസ്ഥനെയും കൊണ്ട് വിദ്യാര്‍ത്ഥി വാഹനമോടിച്ചത് അരക്കിലോമീറ്റര്‍

മൊബൈലില്‍ സംസാരിച്ച് കാറോടിച്ചതിന് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ട ട്രാഫിക് പൊലീസിനെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം. ഇടികൊണ്ട് ബോണറ്റില്‍ വീണ ഉദ്യോഗസ്ഥനെയും കൊണ്ട് അരക്കിലോമീറ്റര്‍ വാഹനമോടിച്ചു. രാജസ്ഥാനിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ രാജസ്ഥാനിലെ ജോഥ്പുരിലാണ് പൊലീസുകാരനെതിരെ അതിക്രമം നടന്നത്. കാറോടിച്ചിരുന്ന വിദ്യാര്‍ത്ഥി കൂടിയായ ഒമാറം ദേവസിയെ വധശ്രമക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

മൊബൈലില്‍ സംസാരിച്ച് വാഹനമോടിച്ച ഇയാളോട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗോവിന്ദ് വ്യാസ് വാഹനം നിര്‍ത്താന്‍ അവശ്യപ്പെട്ടു.എന്നാല്‍ ഇയാള്‍ ഗോവിന്ദ് വ്യാസിനെ മനപ്പൂര്‍വം  കാറിടിപ്പിക്കുകയായിരിന്നു. ബോണറ്റിലേക്ക് വീണ ഗോവിന്ദിനെയും കൊണ്ട് അരക്കിലോമീറ്റര്‍ കാര്‍ സഞ്ചരിച്ചു. സംഭവത്തില്‍ ഗോവിന്ദിന്റെ കൈയ്ക്ക് പരുക്കേറ്റു. ഫോണ്‍ തകര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News