അമാനുഷിക ശക്തിയുണ്ടെന്ന അവകാശം; തെളിയിക്കാനായി കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്ന് ചാടിയ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

student

കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്ന് ചാടിയ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. 19കാരനായ വിദ്യാര്‍ഥിയാണ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടിയത്.

കര്‍പ്പഗം എഞ്ചിനീയറിംഗ് കോളേജില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്സ് പഠിക്കുന്ന മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ പ്രഭുവാണ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടിയത്. വിദ്യാര്‍ത്ഥിയുടെ കൈയ്ക്കും കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റു.

Also Read : ഒരു നോട്ടം കൊണ്ട് എന്താ നേട്ടം ? എംവിഡിയുടെ മറുപടി ഇങ്ങനെ

അമാനുഷിക ശക്തിയുണ്ടെന്ന അവകാശവാധത്തെ തുടര്‍ന്നാണ് കെട്ടിടത്തില്‍ നിന്നും ചാടിയത്. അമാനുഷിക ശക്തിയുണ്ടെന്നും ഒരു ശക്തിക്കും തന്നെ അപായപ്പെടുത്താനാകില്ലെന്നും പ്രഭു സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് കെട്ടിടത്തില്‍ നിന്ന് ചാടിയത്. പ്രഭുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലാണ്. സംഭവത്തില്‍ ചെട്ടിപ്പാളയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News