ആന്ധ്രയിലെ കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

ആന്ധ്രാപ്രദേശ് വിജയവാഡ ജില്ലയിലെ കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി ആത്മഹത്യചെയ്തു.
“ശ്രീ ചൈതന്യ കോളേജിലെ വിദ്യാർത്ഥിനിയാണ് കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. തടിഗഡപ ചൈതന്യ കോളേജ് സരസ്വതി സൗദം ഹോസ്റ്റലിലാണ് സംഭവം. മരിച്ച വിദ്യാർത്ഥിനിയുടെ മാതാപിതാക്കൾ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന് പ്രഖ്യാപിച്ചു.
അധ്യാപകർ അസഭ്യം പറഞ്ഞതിൽ മനംനൊന്താണ് വിദ്യാർത്ഥിനി ആത്മഹത്യചെയ്തത്.
വിദ്യാർത്ഥിനിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്.

ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിനിയായ വാണി ഒന്നാംവർഷ സുവോളജി വിദ്യാർത്ഥിനിയാണ്. ടൈഫോയ്ഡ് ബാധിച്ചിരുന്നതിനാൽ വിദ്യാർത്ഥിനിയ്ക്ക് പരീക്ഷയെഴുതാൻ സാധിച്ചിരുന്നില്ല ഇതേതുടർന്ന്
പരീക്ഷയിൽ തോൽക്കുകയും അധ്യാപകർ മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് വാണിയെ വഴക്കുപറയുകയും ചെയ്തിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. പെൺകുട്ടിയുടെ മരണവിവരം പോലും തങ്ങളെ അറിയിച്ചില്ലെന്നും വിവരമറിഞ്ഞെത്തിയ ബന്ധുക്കളെ കോളേജിന്റെ പരിസരത്ത് പോലും അടുപ്പിച്ചില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News