ഐഐടിയില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ; കാണ്‍പൂരില്‍ ജീവനൊടുക്കിയത് പിഎച്ച്ഡി വിദ്യാര്‍ഥി

death

കാണ്‍പൂര്‍ ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. 28 വയസ്സുള്ള പിഎച്ച്ഡി വിദ്യാര്‍ഥിയാണ് തൂങ്ങിമരിച്ചത്. ക്യാമ്പസില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള നാലാമത്തെ വിദ്യാര്‍ഥി ആത്മഹത്യയാണിത്.

Also Read: ബെയ്‌റൂത്തില്‍ ഇസ്രയേല്‍ ആക്രമണം; 22 പേര്‍ മരിച്ചു

എര്‍ത്ത് സയന്‍സില്‍ ഗവേഷണം ചെയ്യുന്ന പ്രഗതി ഖര്യയാണ് മരിച്ചത്. കാണ്‍പൂര്‍ സാനിഗവാന്‍ സ്വദേശിനിയാണ്. നാലാം ഹാളിലെ ഡി-116 റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്കാണ് മരണവിവരം അധികൃതര്‍ അറിഞ്ഞത്. 2021 ഡിസംബറിലാണ് ഇവര്‍ പിഎച്ച്ഡിക്ക് ചേര്‍ന്നത്. പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News