മൗണ്ട് സിയോണ്‍ കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷം; രാഷ്ട്രീയവത്ക്കരിച്ചതിന് പിന്നില്‍ ഗൂഢാലോചനയെന്ന് പരാതിക്കാരിയായ വിദ്യാര്‍ഥിനിയും സഹപാഠിയും

പത്തനംതിട്ട മൗണ്ട് സിയോണ്‍ കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷം രാഷ്ട്രീയവത്ക്കരിച്ചതിന് പിന്നില്‍ ഗൂഢാലോചനയെന്ന് പരാതിക്കാരിയായ വിദ്യാര്‍ഥിനിയും സഹപാഠിയും. പരാതി നല്‍കിയ രണ്ടു വിദ്യാര്‍ത്ഥിനികളില്‍ ഒരാളുടെ പരാതി മാത്രം വാര്‍ത്തയാക്കുന്നതിന്റെ പിന്നിലും ഗൂഢാലോചന. വസ്തുതകള്‍ക്ക് വിരുദ്ധമായാണ് യൂത്ത് കോണ്‍ഗ്രസ് സമരമെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

READ ALSO:കൊച്ചിയില്‍ കഞ്ചാവിന്റെ കൊച്ചിയില്‍ കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലി വാക്കേറ്റവും കയ്യാങ്കളിയും; 4 പേര്‍ പിടിയില്‍

പത്തനംതിട്ട മൗണ്ട് സിയോണ്‍ കോളജിലെ വിദ്യാര്‍ഥി സംഘര്‍ഷമായി ബന്ധപ്പെട്ട് 3 കേസുകളാണ് ആറന്മുള പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ട് വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ വ്യത്യസ്ത പരാതികളും, പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന വകുപ്പ് പ്രകാരം മറ്റൊരു വിദ്യാര്‍ത്ഥി നല്‍കിയ കേസുമാണ് നിലവിലുള്ളത്.

യൂത്ത് കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന പരാതിക്കാരുടെ പരാതി വ്യാജമാണെന്ന് മറ്റൊരു പരാതിക്കാരിയായ വിദ്യാര്‍ത്ഥിനി ആരോപിച്ചു. വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ രാഷ്ട്രീയവത്ക്കരിക്കുന്നതിന്റെ പിന്നില്‍ ഗൂഢാലോചനയെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. കോളേജ് മാനേജ്‌മെന്റിനും മുന്‍ പ്രിന്‍സിപ്പാളിനുമെതിരെ നിരവധി തവണ സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് വന്നിരുന്നു. ഈ ഘട്ടത്തില്‍ ഒന്നും ഇടപെടാത്ത കെഎസ്യുവും യൂത്ത് കോണ്‍ഗ്രസും വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ ഇടപെടുന്നത് ദുഷ്ടലാക്കോടെയാണെന്നും പത്തനംതിട്ടയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

READ ALSO:കോഴിഫാമിന്‍റെ മറവില്‍ വ്യാജമദ്യ നിര്‍മാണം; ബിജെപി നേതാവ് അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News