അപ്രതീക്ഷിതമായി തോട്ടിലെ വെള്ളം ഉയർന്നു; ഒഴുക്കിൽപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ഭരണങ്ങാനം ചിറ്റാനപ്പാറ പൊരിയത്ത് അലക്സിൻ്റെ മകൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ഹെലൻ അലക്സിന്റെ മൃതദേഹമാണ് പേരൂർ പായിക്കാട് വേണ്ടാട്ടുമാലി കടവിൽ നിന്നും കണ്ടെത്തിയത്.സ്കൂൾ വിട്ട് വരുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട് വരുമ്പോഴാണ് ഹെലൻ പാലാ അയ്യമ്പാറ കുന്നനാംകുഴി കൈത്തോട്ടിലേക്ക് വീണത്. ഇന്നലെ മുതൽ ഫയർഫോഴ്സും നാട്ടുകാരും കുട്ടിക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു. അതിനിടയിലാണ് ഇന്ന് മൃതേദഹം കണ്ടെത്തിയത്.

read also: നവകേരള സദസ്സിന് ഫണ്ട് അനുവദിച്ച് യുഡിഎഫ് ബ്ലോക്ക് പഞ്ചായത്ത്

മീനച്ചിലാറ്റിൽ ഏറ്റുമാനൂരിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പുഴയിലൂടെ ഒഴുകിവരുന്ന നിലയിലായിരുന്നു മൃതദേഹം. അപ്രതീക്ഷിതമായി തോട്ടിലെ വെള്ളം റോഡിൽ കയറിയതോടെയാണ് കുട്ടികൾ ഒഴുക്കിൽപ്പെട്ടത്. ഹെലനെ കണ്ടെത്താനായി രാത്രി ഏറെ വൈകിയും തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും ഫലം ഉണ്ടായിരുന്നില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

also read: രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി തുടരില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News