കാസർകോഡ് കനത്ത മഴയില്‍ മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; സ്വമേധയാ കേസ് എടുത്ത് ബാലാവകാശ കമ്മീഷൻ

കാസർകോഡ് കനത്ത മഴയില്‍ മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്തു ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ കലക്ടർ, ഡിഡിഇ, സ്കൂൾ പ്രധാനാധ്യാപകൻ എന്നിവരോട് വിശദീകരണം തേടി.

also read; പബ്ജി കളിക്കുന്നതിനിടെ പരിചയപ്പെട്ട യുവാവിനെ തേടി നാല് കുട്ടികളുമായി പാകിസ്ഥാനി യുവതി ഇന്ത്യയിൽ; അറസ്റ്റ്

അംഗഡിമൊഗര്‍ ജിഎച്ച്എസ്എസ് ആറാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷത്ത് മിന്‍ഹ ആണ് മരിച്ചത്. ബി എം യൂസഫ്- ഫാത്തിമ സൈന ദമ്പതികളുടെ മകളാണ്.

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് സ്‌കൂളിന് സമീപത്തെ മരം കടപുഴകി വീണത്. മരത്തിന്റെ ചില്ല കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News