കൊല്ലം മൈലാപൂരിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലേറയാറിയുടെ പിന്നിൽ ബൈക്ക് ഇടിച്ച് വിദ്യാർത്ഥി മരിച്ചു. മൈലാപൂർ ആകെഎംഎച്എസ്എസിലെ പ്ലസ് വൺ വിദ്ധ്യാർത്ഥി ഫൈസൽ( 16 ) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന രണ്ട് വിദ്യാർത്ഥികൾക്ക് സാരമായി പരിക്കേറ്റു.
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ ആറംഗ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് ഗുരുതര പരിക്ക്. പെട്ട്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ചാലക്കയം – പമ്പ റോഡിൽ പൊന്നംപാറയിൽ ആയിരുന്നു അപകടം. ചങ്ങനാശ്ശേരി പെരുന്ന ചെമ്പകം വീട്ടിൽ ബാബു (63) ആണ് മരിച്ചത്.
Also read: ഇനിയും സിനിമകൾ ചെയ്യാൻ ഐ എഫ് എഫ് കെയിലെ അവാർഡ് പ്രചോദനമാകും: പായൽ കപാഡിയ
അപകടത്തിൽ ഗുരുതര പരിക്കേറ്റ ബാബുവിനെ നിലയ്ക്കൽ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. അപകടത്തിൽ ഗുരുതര പരിക്കേറ്റ 9 വയസ്സുകാരി ആരുഷി, ശശി, അർജുൻ എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറി. കാറിൻ്റെ ഡ്രൈവറെയും മറ്റെരാളെയും നിസാര പരിക്കുകളോടെ നിലയ്ക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, വിയ്യൂരിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. തൃശൂർ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയായ 21 വയസ്സുള്ള അഖിലാണ് മരിച്ചത്. ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി ഡിവൈഡറിൽ ഇടിച്ച് മറ്റൊരു വാഹനത്തിന്റെ അടിയിൽപ്പെട്ടാണ് അപകടം ഉണ്ടായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here