ഇടവ ബീച്ചില്‍ വിദ്യാര്‍ത്ഥിനി കടലില്‍ ചാടി മരിച്ചു

വിദ്യാര്‍ത്ഥിനി കടലില്‍ ചാടി മരിച്ചു. മൃതദേഹം കാപ്പില്‍ പൊഴിഭാഗത്ത് കണ്ടെത്തി. ഇടവ വെറ്റകട ബീച്ചിലാണ് പെണ്‍കുട്ടി ചാടിയത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഇടവ ചെമ്പകത്തിന്‍മൂട് സ്വദേശിനി ശ്രേയ (14) ആണ് മരിച്ചത്.

ALSO READ:ബീറ്റ് ഫോറസ്റ്റ് ഓഫിസർ : മെയ് 27 വരെയുള്ള കായികക്ഷമതാ പരീക്ഷകൾ മാറ്റി

സ്‌കൂള്‍ യൂണിഫോമിലായിരുന്ന വിദ്യാര്‍ത്ഥിനിയോടൊപ്പം സുഹൃത്തും ഒപ്പം ഉണ്ടായിരുന്നു. ഇരുവരും കരയില്‍ നില്‍ക്കുന്നതും കടലിലേക്ക് ചാടുന്നതും മത്സ്യത്തൊഴിലാളികള്‍ ആണ് കാണുന്നത്. ഇവര്‍ അയിരൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി തെരച്ചില്‍ നടത്തവെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കാപ്പില്‍ പൊഴി തീരത്ത് നിന്നും ലഭിക്കുന്നത്. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ALSO READ:പാലക്കാട് കൊല്ലങ്കോട് പുലി ചത്ത സംഭവം; ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

കൂടെ ഉണ്ടായിരുന്ന ആണ്‍കുട്ടിയെ കുറിച്ച് മറ്റ് വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അയിരൂര്‍ എം.ജി.എം മോഡല്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ശ്രേയ. ആത്മഹത്യ ആണെന്നുള്ളതാണ് പ്രാഥമിക വിവരമായി പൊലീസ് പറയുന്നത്. പൊലീസ് അന്വേഷണം തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News