ബോട്ട് വള്ളത്തിലിടിച്ച് മറിഞ്ഞ് ഒഴുക്കിൽപ്പെട്ട വിദ്യാർഥിനി മരിച്ചു

കോട്ടയം അയമനം കരീമഠത്ത് ജലഗതാഗത വകുപ്പിൻ്റെ ബോട്ട് വള്ളത്തിലിടിച്ച് മറിഞ്ഞ് വിദ്യാർഥിനി മരിച്ചു. വാഴേപ്പറമ്പിൽ രതീഷിൻ്റെ മകൾ ഏഴാം ക്ലാസ് വിദ്യാർഥിനി അനശ്വരയെയാണ് മരിച്ചത്. രാവിലെ എട്ടരയോടെയോടെ കോലടിച്ചിറ ജെട്ടിക്കു സമീപമായിരുന്നു അപകടം. അനശ്വരയും അമ്മ രേഷ്മയും, ഇളയകുട്ടിയും സഞ്ചരിച്ച എഞ്ചിൻ ഘടിപ്പിച്ച വള്ളം സർവീസ് ബോട്ടിൽ ഇടിച്ച് മറിയുകയായിരുന്നു. മുത്തച്ഛനാണ് എഞ്ചിൻ ഘടിപ്പിച്ച വള്ളം ഓടിച്ചിരുന്നത്. അനശ്വര ഒഴികെ മറ്റ് മൂന്നു പേരെയും രക്ഷപ്പെടുത്തി.

Also Read; തിരുവനന്തപുരത്ത് സീരിയല്‍ നടിയെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഫയർഫോഴ്സും സ്ക്യൂബ ടീമും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ പന്ത്രണ്ടരയോടെ മൃതദേഹം വള്ളം മറിഞ്ഞതിനു സമീപത്തു നിന്നും കണ്ടെത്തി. ചെറുതോട്ടിൽ നിന്നും ബോട്ടുചാലിലേക്ക് എത്തിയ വള്ളം ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു.മണിയാപ്പറമ്പ് – ചീപ്പുങ്കൽ സർവീസ് നടത്തിയിരുന്ന ജലഗതാഗത വകുപ്പിൻ്റെ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. വെച്ചൂർ സെൻ്റ് മൈക്കിൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് അനശ്വര .മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Also Read; കളമശ്ശേരി സ്‌ഫോടനം; സമാധാന അന്തരീക്ഷം ജീവന്‍ കൊടുത്തും നിലനിര്‍ത്തും, സര്‍വ്വകക്ഷിയോഗം പ്രമേയം പാസാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News