കോഴിക്കോട് മഴ നനയാതിരിക്കാൻ കടയിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

കോഴിക്കോട് കുറ്റികാട്ടൂരിൽ മഴ നനയാതിരിക്കാൻ കയറിയ കടയിൽ വച്ച് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. കുറ്റിക്കാട്ടൂർ സ്വദേശി റിജാസാണ് മരിച്ചത്. കടയിൽ ഷോക്കേൽക്കുന്ന പ്രശ്നമുണ്ടെന്ന് കെഎസ്ഇബി അധികൃതരെ അറിയിച്ചിട്ടും നടപടി എടുത്തില്ലെന്ന് കടയുടമ ആരോപിച്ചു. സംഭവത്തിൽ വൈദ്യുതി വകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു .

Also Read: മോദിക്കും ബിജെപിക്കും വോട്ടില്ല; ഹരിയാനയില്‍ നരേന്ദ്രമോദിയെയും ബിജെപിയെയും കൈവിട്ട് ജാട്ട് വിഭാഗത്തിന് പിന്നാലെ രജപുത്ര സമുദായവും

തിങ്കളാഴ്ച പുലർച്ചയോടെയാണ് കുറ്റിക്കാട്ടൂർ സ്വദേശി റിജാസിന് കുറ്റിക്കാട്ടൂർ എ ഡബ്ല്യൂ എച് കോളേജിന് സമീപത്തെ കടയിൽ വെച്ച് ഷോക്കേറ്റത്. മഴ നനയാതിരിക്കാൻ കയറി നിന്ന കടയിലെ ഇരുമ്പ് തൂണിൽ നിന്നാണ് അപകടം സംഭവിച്ചത്. തൂണിൽ നിന്ന് ഷോകേൽക്കുന്നുണ്ടെന്ന് പരാതി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെന്നും കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ബന്ധുക്കളും കടയുടമയും ആരോപിച്ചു.

Also Read: സംസ്ഥാനത്ത് അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ടും എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും തുടരും

സംഭവത്തിന് പിന്നാലെ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റിക്കാട്ടൂർ പുതിയൊട്ടിൽ അലി മുസ്‌ലിയാർ നദീറ ദമ്പതികളുടെ മകനായ റിജാസ് പ്ലസ് ടു ഫലം അറിഞ്ഞതിനുശേഷം ഏവിയേഷൻ കോഴ്സിന് പോകാനിരിക്കെയായിരുന്നു അപകടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News