തൃശൂരില്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

തൃശൂര്‍ വരന്തരപ്പിള്ളി പിടിക്കപ്പറമ്പില്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. പിടിക്കപ്പറമ്പ് കല്ലാറ്റ് വീട്ടില്‍ മനോഹരന്റെ മകള്‍ മന്യ(22) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ശ്വാസതടസം നേരിട്ട മന്യയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു.

ALSO READ:കണ്ണൂരില്‍ ട്രെയിനില്‍ കയറുന്നതിനിടെ യാത്രക്കാരന്‍ വീണുമരിച്ചു

കരള്‍ ചുരുങ്ങുന്ന അപൂര്‍വ്വ രോഗത്തിന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു മന്യ. തൃശൂര്‍ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ത്ഥിയാണ്. സംസ്‌കാരം നടത്തി. അമ്മ വത്സല. സഹോദരന്‍ മനു.

ALSO READ:പുരോഗമന കലാസാഹിത്യസംഘത്തിന്റെ ചരിത്രം പറയുന്ന ഹ്രസ്വചിത്രം ജനശ്രദ്ധ നേടുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News