ട്രെയിനില്‍നിന്നും കാല്‍ വഴുതി വീണു; മറ്റൊരു ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Train death

കോഴിക്കോട് ട്രെയിനില്‍ നിന്നു വീണ വിദ്യാര്‍ഥി മറ്റൊരു ട്രെയിന്‍ തട്ടി മരിച്ചു. ബുധനാഴ്ച അര്‍ധ രാത്രിയോടെ മീഞ്ചന്ത മേല്‍പ്പാലത്തിനു സമീപമാണ് അപകടം. ഏറ്റുമാനൂര്‍ പാറോലിക്കല്‍ പഴയ എംസി റോഡില്‍ വടക്കേ തകടിയേല്‍ നോയല്‍ ജോബി (21) ആണ് മരിച്ചത്.

മംഗളൂരുവില്‍ നിന്നു ഏറ്റുമാനൂരിലേക്ക് പോകുന്നതിനിടയിലായിരുന്നു അപകടം. പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് കോളജ് ഓഫ് എന്‍ജിനീയറങ്ങിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് നോയല്‍. ശുചിമുറിയില്‍ പോയി മടങ്ങുന്നതിനിടെ കാല്‍ വഴുതി വീണതാകാം എന്നാണ് പൊലീസിന്റെ പ്രാഥമനിക നിഗമനം.

Also Read : മൂന്നര വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു, വിവരം പുറത്തറിഞ്ഞത് അംഗനവാടി ടീച്ചര്‍ക്ക് തോന്നിയ സംശയത്തിലൂടെ; പ്രതി പിടിയില്‍

കഴിഞ്ഞ 23നു ഇന്‍ഡസ്ട്രിയല്‍ വിസിറ്റിനായി മംഗളൂരുവിലേക്ക് പോയതാണ്. അവിടെ നിന്നു നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. നോയലിന്റെ ഒപ്പമുണ്ടായിരുന്നവര്‍ അപകടം അറിഞ്ഞിരുന്നില്ല. ഇവര്‍ എറണാകുളത്തെത്തിയപ്പോള്‍ അപകട വിവരം പൊലീസ് വിളിച്ചറിയിക്കുകയായിരുന്നു.

നോയലിന്റെ പിതാവ് ജോബി മാത്യു മെഡിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ് ടെക്‌നിക്കല്‍ ഓഫീസറും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ബയോ മെഡിക്കല്‍ ഡിപ്പാര്‍ട്‌മെന്റ് മേധാവിയുമാണ്. മാതാവ് ഏറ്റുമാനൂര്‍ അമ്പാട്ട് മാലിയില്‍ ഡല്‍റ്റി ജോബി, പാലാ മാര്‍ സ്ലീവാ നഴ്‌സിങ് കോളജ് വൈസ് പ്രിന്‍സിപ്പലുമാണ്. സംസ്‌കാരം ഇന്ന് വൈകീട്ട് ഏറ്റുമാനൂര്‍ ക്രിസ്തുരാജ പള്ളിയില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News