വയനാട് റിസോര്‍ട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റു മരിച്ചു

വയനാട്ടില്‍ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വെച്ച് വിനോദ സഞ്ചാരിയായ യുവാവ് ഷോക്കേറ്റ് മരിച്ചു. തമിഴ്നാട് ഡിണ്ടിഗല്‍ എംവിഎം നഗര്‍ ബാലാജി (21) ആണ് മരിച്ചത്. കുന്നമ്പറ്റ സിതാറാംവയല്‍ ലിറ്റില്‍ വുഡ് വില്ല റിസോര്‍ട്ടില്‍ ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. പോണ്ടിച്ചേരി അറുപടൈ വീട് മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് ബാലാജി.

ALSO READ:  അമ്പൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം; യുവാവിന് ഗുരുതര പരിക്ക്

പന്ത്രണ്ട് പേരടങ്ങുന്ന വിദ്യാര്‍ത്ഥി സംഘം ഇന്നലെ വൈകീട്ടാണ് റിസോര്‍ട്ടിലെത്തിയത്. തുടര്‍ന്ന് കുളിക്കുന്നതിനിടെ മുകളിലേക്ക് കയറാനായി സ്വിമ്മിങ് പൂളിന്റെ വൈദ്യുതവിളക്ക് ഘടിപ്പിച്ച ഗ്രില്ലില്‍ പിടിച്ചപ്പോഴാണ് ഇദ്ദേഹത്തിന് ഷോക്കേറ്റതെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പൊലീസിനോട് പറഞ്ഞു. ഉടന്‍ തന്നെ സി പി ആര്‍ അടക്കമുള്ള ജീവന്‍ രക്ഷാമാര്‍ഗങ്ങള്‍ സ്വീകരിച്ചെങ്കിലും ഫലമുണ്ടായില്ല. മൃതദേഹം മേപ്പാടിയിലെ മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ALSO READ: രണ്ടു വയസുകാരി മരിച്ചു; പിതാവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന പരാതിയുമായി മാതാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News