പുകവലിച്ചതിന് ബെല്‍റ്റൂരി അധ്യാപകരുടെ മര്‍ദനം, വിദ്യാര്‍ത്ഥി മരിച്ചു

ബീഹാറില്‍ പൊതുസ്ഥലത്ത് പുകവലിച്ചെന്ന് ആരോപിച്ച് അധ്യാപകര്‍ മര്‍ദിച്ച പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ഈസ്റ്റ് ചമ്പാരൻ ജില്ലയിൽ ഹരികിഷോർ റായ്– ഉസ്മിള ദേവി ദമ്പതികളുടെ മകൻ ബജ്‌റങി കുമാർ (15) ആണ് ക്രൂരമര്‍ദനമേറ്റ് മരിച്ചത്. മധുബനിലെ സ്വകാര്യ റസിഡൻഷ്യൽ സ്കൂളായ റൈസിങ്ങ് സ്റ്റാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ബജ്റങി കുമാര്‍. അധ്യാപകർ വിദ്യാർഥിയുടെ വസ്ത്രമഴിപ്പിച്ചെന്നും ബെൽറ്റ് കൊണ്ട് നിരവധി തവണ അടിച്ചെന്നും ബന്ധുക്കൾ ആരോപിച്ചു.

ശനിയാഴ്ച രാവിലെ അമ്മയുടെ ഫോൺ സര്‍വീസിന് ശേഷം വാങ്ങാനായി കടയിലെത്തിയതായിരുന്നു ബജ്‌റങി കുമാർ. ഫോണുമായി മടങ്ങുന്നതിനിടെ ഹാർദിയ പാലത്തിനു കീഴിൽ കൂട്ടുകാരുമൊത്ത് വിദ്യാർഥി പുകവലിച്ചെന്നാണ് ആരോപണം.
കുട്ടികള്‍ പുകവലിക്കുന്നത് രാവിലെ 11.30 ഓടെ ഈ വഴി കടന്നുപോയ സ്കൂള്‍ ചെയർമാൻ വിജയ് കുമാർ യാദവിന്‍റെ ശ്രദ്ധയില്‍പ്പെടുകയും അവരെ ശാസിക്കുകയും ചെയ്തു. തുടര്‍ന്ന് ചെയര്‍മാന്‍ തന്നെ ബജ്റങ്ങിയുടെ രക്ഷിതാക്കളെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. ബജ്റങിയുടെ ബന്ധുകൂടിയായ അധ്യാപകനും ഈ സമയം കാറിലുണ്ടായിരുന്നു.

Also Read : മഹാരാഷ്ട്രയില്‍ ബീഫ് കടത്തിയെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

രക്ഷിതാക്കളെ വിവരമറിയിച്ച ഉടന്‍ തന്നെ സ്കൂള്‍ ചെയര്‍മാന്‍ ബജ്റങിയെ സ്കൂൾ കോംപൗണ്ടിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയെന്ന് ബജ്റങ്ങിയുടെ അമ്മയും സഹോദരിയും പറയുന്നു. സ്കൂളിലെത്തിച്ച കുട്ടിയെ ചെയര്‍മാനും മറ്റ് അധ്യാപകരും ചേർന്നു ക്രൂരമായി മർദിക്കുകയായിരുന്നു.

Also Read : ഭാര്യയുമായി വിവാഹേതര ബന്ധമെന്ന് സംശയം; സുഹൃത്തിന്റെ കഴുത്ത് മുറിച്ച് രക്തം കുടിച്ച് യുവാവ്; അറസ്റ്റ്

കുട്ടിയുടെ വസ്ത്രം അഴിപ്പിക്കുകയും ബെൽറ്റ് കൊണ്ട് അടിക്കുകയും ചെയ്തുവെന്നും അമ്മയും സഹോദരിയും ആരോപിക്കുന്നു. ബജ്‌റങി കുമാറിന്‍റെ കഴുത്തിലും കൈകളിലും ആഴത്തിൽ മുറിവുണ്ടെന്നും സ്വകാര്യ ഭാഗങ്ങളിൽനിന്നു ചോരയൊഴുകിയെന്നും ബന്ധുക്കൾ പറഞ്ഞു. മര്‍ദനമേറ്റ് അവശനായ വിദ്യാർത്ഥി ബോധരഹിതനായതോടെ അടുത്തുള്ള സ്വകാര്യ നഴ്സിങ് ഹോമിലെത്തിച്ചു. പരുക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സ വേണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ബജ്റങിനെ മുസഫർപുരിലെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.

അതേസമയം രക്ഷിതാക്കളുടെ ആരോപണം തെറ്റാണെന്ന് സ്കൂള്‍ ചെയര്‍മാന്‍ വിജയ് കുമാർ യാദവ് അവകാശപ്പെട്ടു. കുട്ടിയെ മർദിച്ചിട്ടില്ലെന്നും പുകവലിച്ച വിവരം വീട്ടുകാർ അറിയുമെന്നു പേടിച്ച് ബജ്റങി വിഷം കഴിച്ചതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News