ആലപ്പുഴയില്‍ മതിലിടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു

ആലപ്പുഴ ആറാട്ടുവഴിയില്‍ മതിലിടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു. അല്‍ ഫയാസ് അലി(14) ആണ് മരിച്ചത്. അയല്‍വാസിയുടെ വീടിന്റെ മതിലിടിഞ്ഞ് വീണ് കുട്ടി അതിനടിയില്‍പ്പെടുകയായിരുന്നു. ട്യൂഷന്‍ കഴിഞ്ഞ് സൈക്കിളുമായി വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം.

ALSO READ:പലസ്തീനിയൻ സ്ത്രീയെ ക്രൂരമായി ആക്രമിച്ച് ഇസ്രയേൽ ആർമി നായ; വീഡിയോ ദൃശ്യങ്ങൾ ചോർന്നു

അന്തോക്ക് പറമ്പ് അലിയുടെയും ഹസീനയുടെയും മകനാണ്. ലജനത്ത് ഹൈസ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച അല്‍ ഫയാസ് അലി. മതില്‍ അപകടാവസ്ഥയിലാണെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു.

ALSO READ:നീറ്റ് പരീക്ഷ ക്രമക്കേട്; ചോദ്യപേപ്പര്‍ ചോര്‍ന്ന ഹസാരിബാഗിലെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കസ്റ്റഡിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News