സ്‌കൂളില്‍ കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണു; മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

children death

സ്‌കൂളില്‍ കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ലക്‌നൗവ്വിലാണ് ദാരുണമായ സംഭവം. കൂട്ടുകാരുമൊൊത്ത് കളിക്കുന്നതിനിടെ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു.

വ്യാഴാഴ്ച കുട്ടികള്‍ കളിക്കുന്നതിനിടെ 3-ാം ക്ലാസ് വിദ്യാര്‍ത്ഥിനി മാന്‍വി സിംഗ് കുഴഞ്ഞ് വീഴുകയായിരുന്നു. കുഴഞ്ഞുവീണ ഉടനെ അധ്യാപകര്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Also Read : എറണാകുളത്ത് നടുറോഡില്‍ യുവാവ് മരിച്ചുകിടന്ന സംഭവം കൊലപാതകം; പ്രതി പിടിയില്‍

മരണകാരണം ഹൃദയാഘാതമാണെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശനിയാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ വിശദമാക്കി. 9 വയസുകാരിക്ക് കഴിഞ്ഞ ഒരാഴ്ചയായി സുഖമില്ലാതിരുന്നതായും ചികിത്സയും പരിശോധനകളും പുരോഗമിക്കുന്നതിനിടയിലാണ് മരണമെന്നുമാണ് പൊലീസ് വിശദമാക്കുന്നത്.

മാന്‍വിയുടെ രക്ഷിതാക്കളോ ബന്ധുക്കളോ സ്‌കൂളിനെതിരെ പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി മകളുടെ മരണത്തില്‍ സ്‌കൂളിനെതിരെ നിയമ നടപടികള്‍ തുടങ്ങാന്‍ താല്‍പര്യമില്ലെന്ന് എഴുതി നല്‍കിയതായാണ് എസ്എച്ച്ഒ അഖിലേഷ് മിശ്ര പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News