റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് കോളജ് വിദ്യാര്‍ഥിനിക്ക് മരണം. മൂവാറ്റുപുഴ നിര്‍മല കോളേജിലെ ബികോം അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ നമിത(20) യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നിര്‍മല കോളേജിനു മുന്നിൽ അഞ്ചുമണിയോടെയാണ് അപകടം നടന്നത്.
ALSO READ: ഒറ്റ ദിവസം കൊണ്ട് റെക്കോര്‍ഡ് പരിശോധന; ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചത് 25 സ്ഥാപനങ്ങൾ
കോളജില്‍നിന്ന് പരീക്ഷ കഴിഞ്ഞ് വീട്ടില്‍ പോകാന്‍ എത്തിയതായിരുന്നു നമിതയും കൂട്ടുകാരി അനുശ്രീയും. തൊടുപുഴ-മൂവാറ്റുപുഴ റോഡിലെ കോളജ് കവാടത്തിൽ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുമ്പോൾ മൂവാറ്റുപുഴ ഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ ബൈക്ക് നമിതയെയും ഒപ്പമുള്ളവരെയും ഇടിക്കുകയായിരുന്നു.ബൈക്കിന്‍റെ ഹാന്‍ഡിലില്‍ കുടുങ്ങിക്കിടന്ന നമിതയെയും കൊണ്ട് ബൈക്ക് നൂറുമീറ്ററോളം നീങ്ങി. നമിത റോഡില്‍ തലയിടിച്ച് വീണു. തലയിടിച്ചുവീണ നമിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നമിതയുടെ കൂടെയുണ്ടായിരുന്ന കോട്ടയം സ്വദേശിനി അനുശ്രീക്കും അപകടത്തിൽ പരുക്കുണ്ട്.
ALSO READ:ഐഎൻഎസ് വിക്രാന്തിൽ നാവികന്‍ തൂങ്ങിമരിച്ച നിലയിൽ
ബൈക്ക് ഓടിച്ചിരുന്ന ഏനാനല്ലൂർ സ്വദേശി ആൻസൺ റോയിക്കും പരുക്കേറ്റിട്ടുണ്ട്. ഇയാൾക്കെതിരെ നരഹത്യാ കുറ്റം ചുമത്തി കേസെടുത്തു. അമിത വേഗവും അലക്ഷ്യമായ ഡ്രൈവിങ്ങുമാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. വാളകം കുന്നയ്ക്കാല്‍ വടക്കേപുഷ്പകം രഘുവിന്റെ മകളാണ് മരിച്ച നമിത.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here