തൃശൂരില്‍ വിദ്യാര്‍ത്ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു

തൃശൂരില്‍ ശ്രീനാരായണപുരത്ത് വിദ്യാര്‍ത്ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു. ശ്രീനാരായണപുരം പോഴങ്കാവ് വടക്കുംചേരി ഷൈജുവിന്റെ മകന്‍ 11 വയസുള്ള ശ്രുത കീര്‍ത്ത് ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

Also Read: കോഴിക്കോട് യുവാവിന്റെ മരണത്തിലെ ദുരൂഹത; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

ശബരിമല തീര്‍ത്ഥാടനത്തിനായി വ്രതം നോറ്റ ശ്രുത കീര്‍ത്ത് അച്ഛനും സഹോദരിക്കുമൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ എത്തിയതായിരുന്നു. കുളക്കടവിലിരുന്ന കുട്ടി കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുളത്തില്‍ നിന്നും കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മതിലകം പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News