കുളത്തില്‍ കുളിക്കാനിറങ്ങിയ സ്ക്കൂള് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കായംകുളം കണ്ണമ്പള്ളി ഭാഗം അമ്പനാട്ട് പടിറ്റത്തില്‍ സജീവിന്റെ മകന് അഫ്സല് 15 വയസ്സാണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് 4 മണിയോട് കൂടിയായിരുന്നു സംഭവം. കായംകുളം മുഹിയദ്ധീന്‍ ജുമാമസ്ജിദിന് സമീപമുള്ള കുളത്തില്‍ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയില്‍ അഫ്സല് ആഴത്തിലേക്ക് മുങ്ങി പോവുകയായിരുന്നു.
Also Read: തിരുവനന്തപുരത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ അക്രമിച്ചു
സിവില്‍ ഡിഫന്‍സ് അംഗം വിവരമരിയിച്ചതിനെ തുടര്‍ന്ന് കായംകുളത്ത് നിന്ന് എത്തിയ അഗ്നിരക്ഷാസേനയും സിവില്‍ ഡിഫന്‍സ് അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയും മൃതദേഹം കരക്കെത്തിച് പ്രഥമ ശിശ്രൂഷ നല്കിയ ശേഷം ആംബുലന്‍സില്‍ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കായംകുളം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയില്‍ സൂകഷിച്ചിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here