ആലുവയിൽ വിദ്യാർത്ഥിനി സ്വകാര്യ ബസിൽ നിന്നും തെറിച്ച് വീണു

ആലുവയിൽ വിദ്യാർത്ഥിനി സ്വകാര്യ ബസിൽ നിന്നും തെറിച്ചു വീണു. എടയപ്പുറം സ്വദേശിനിയും കലൂരിലെ ജി.സി ഐ എന്ന സ്ഥാപനത്തിലെ വിദ്യാർത്ഥിനിയുമായ നയനയ്ക്കാണ് പരുക്കേറ്റത്. കുട്ടിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ജീവനക്കാരുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്നാണ് യാത്രക്കാർ പറഞ്ഞത്.

എടയപ്പുറം നേച്ചർ കവലയിലെ വളവ് വേഗത്തിൽ തിരിക്കുന്നതിനിടയിലാണ് വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചു വീണത്. വാതിൽ ശരിയായ വിധത്തിൽ അടയ്ക്കാതിരുന്നതാണ് അപകടത്തിന് കാരണമാക്കിയതെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ആലുവ ബാങ്ക് കവലയിൽ സ്വകാര്യ ബസിൽ നിന്നും വീണ് ചൂർണിക്കര സ്വദേശിനിയ്ക്ക് പരുക്കേറ്റിരുന്നു. ബസ് ജീവനക്കാരുടെ മത്സര ഓട്ടമാണ് അപകടത്തിന് കാരണമാക്കുന്നതെന്നും ആരോപണമുണ്ട്.

also read: ‘പി ജയചന്ദ്രന്റെ വിയോഗം വ്യക്തിപരമായ നഷ്ടം, ഞങ്ങളുടേത് സഹോദര തുല്യമായ ബന്ധം’: ശ്രീകുമാരന്‍ തമ്പി

അതേസമയം നെയ്യാറ്റിൻകരയിൽ മക്കൾ അച്ഛനെ കു‍ഴിച്ചുമൂടി. തന്നെ സമാധി ചെയ്യണമെന്ന് അച്ഛൻ ആവശ്യപ്പെട്ടതാനുസരിച്ചാണ് ഇങ്ങനെ ചെയ്തതെന്ന് മക്കൾ അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ 10 നാണ് ഗോപൻ സ്വാമി മരിച്ചത്. രണ്ടു മക്കളും കൂടി ചേർന്ന് ബന്ധുക്കളോ നാട്ടുകാരോ വാർഡ് മെമ്പറോ ആരും തന്നെ അറിയാതെ സാമാധിയെന്ന് വരുത്തി തീർത്ത് മണ്ഡപം കെട്ടി ഭസ്മം ഇട്ട്, ഗോപൻ സ്വാമിയെ സ്ലാബിട്ട് മൂടി എന്നും നാട്ടുകാരും ബന്ധുക്കളും പരാതി പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News